റാൻസംവെയർ ആക്രമണം; ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു

ഒരു ടെക്നോളജി സേവന ദാതാവിന് നേരെയുണ്ടായ റാന്‍സംവെയര്‍ ആക്രമണം ഇന്ത്യയിലെ 300 ചെറുകിട ബാങ്കുകളെ ബാധിച്ചു. ചെറുകിട പ്രാദേശിക ബാങ്കുകളിലുടനീളമുള്ള പേയ്മെന്റ് സംവിധാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്‌ക്കേണ്ടി വന്നു.

രാജ്യത്തുടനീളമുള്ള ചെറുകിട ബാങ്കുകള്‍ക്ക് സാങ്കേതിക സംവിധാനങ്ങള്‍ നല്‍കുന്ന സി-എഡ്ജ് ടെക്‌നോളജീസിനെ ആക്രമണം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

സി-എഡ്ജ് സേവനം നല്‍കുന്ന ബാങ്കുകളുടെ ഉപഭോക്താക്കള്‍ക്ക് പേയ്മെന്റ് സംവിധാനങ്ങള്‍ ആക്സസ് ചെയ്യാന്‍ കഴിയില്ലെന്ന് നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) അറിയിച്ചു. പരിമിത കാലത്തേക്ക് മാത്രമായിരിക്കും ഇതെന്നും എന്‍പിസിഐ അറിയിച്ചു. വലിയ തോതിലുളള ആഘാതം തടയുന്നതിനായി 300 ഓളം ചെറുകിട ബാങ്കുകളെ രാജ്യത്തെ വിശാലമായ പേയ്മെന്റ് ശൃംഖലയില്‍ നിന്ന് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. ആക്രമണം ചെറുകിട ബാങ്കുകളെയാണ് കൂടുതലായി ബാധിച്ചിരിക്കുന്നത്. ആയതിനാല്‍ രാജ്യത്തെ പേയ്മെന്റ് സിസ്റ്റത്തെ 0.5 ശതമാനം മാത്രം ആക്രമണം ബാധിക്കുകയുള്ളൂ.

ഇന്ത്യയ്ക്ക് ഏകദേശം 1,500 സഹകരണ, പ്രാദേശിക ബാങ്കുകളാണ് ഉളളത്. ഇതില്‍ ചില ബാങ്കുകളെയാണ് ആക്രമണം ബാധിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആക്രമണം വ്യാപിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ എന്‍പിസിഐ ഓഡിറ്റ് നടത്തും. ഒരു കമ്ബ്യൂട്ടറിനെയോ നെറ്റ്വര്‍ക്കിനെയോ റാന്‍സംവെയര്‍ ബാധിച്ചിട്ടുണ്ടെങ്കില്‍ ആ സിസ്റ്റത്തിലുള്ള ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാന്‍ സാധിക്കും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m