കുർബാന വസ്തുക്കളിൽഉണ്ടാകുന്ന ബഹ്യമായമാറ്റത്തേക്കാൾഅതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്.

കുർബാന കൂദാശയാണ് വിശുദ്ധ കുർബാനക്ക്എന്നെ മാറ്റാൻ കഴിയും. ഇതെനിക്കറിയാം. കുർബാന വസ്തുക്കളിൽ ഉണ്ടാകുന്ന ബഹ്യമായ
മാറ്റത്തേക്കാൾ അതു മനുഷ്യ ജീവിതത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന മാറ്റങ്ങളാണ് കണ്ണു തുറപ്പിക്കേണ്ടത്

വിശുദ്ധ കുർബാന കൂദാശയാണ്. ഇതെന്റെ ശരീരമാകുന്നു!

ഇതെന്റെ രക്തമാകുന്നു!

ഇങ്ങനെ പറഞ്ഞത് ദൈവപുത്രനാണ്. വചനം മാംസം ധരിച്ചവൻ!

ശിഷ്യന്മാർ കണ്ടതും രുചിച്ചതും

അപ്പവും വീഞ്ഞുമാണ്! സ്വർഗത്തിൽനിന്നും ഇറങ്ങിവന്ന ജീവനുള്ള അപ്പം ഞാനാണെന്നു പറഞ്ഞത് നസറെത്തിലെ ‘തച്ചന്റെ മകനായ’ യേശുവാണ്!

ഇതു ഭക്ഷിക്കുന്നവൻ നിത്യം ജീവിക്കും എന്നവൻ പറഞ്ഞപ്പോൾ കേട്ടുനിന്നവർ അവനെ എറിയാൻ കല്ലുകളെടുത്തു!

പലരും അവനെ വിട്ടുപോയി!

നിങ്ങൾ പോകുന്നില്ലേ എന്നവൻ ശിഷ്യരോടു ചോദിച്ചു!

നിത്യ ജീവന്റെ വചനം അവനിലാണെന്ന് അവർ പറഞ്ഞു!

വ്യക്തികളേയും സമൂഹങ്ങളേയും രൂപപ്പെടുത്തിയും രൂപാന്തരപ്പെടുത്തിയും അങ്കലാപ്പിലാക്കിയും

മൂലക്കല്ലായും ഇടർച്ചപ്പാറയായും വിവാദ വിഷയമായും അവൻ

തന്റെ സാന്നിധ്യം അറിയിക്കുന്നു!

അവനെ കാണാൻ കഴിയാതെപോയ

ഒരു സമൂഹത്തിൽ

ഇടർച്ചപ്പാറപോലെ ഒരുനാൾ അവൻ മാംസമായെങ്കിൽ, ഇനിയെന്ത്?

നിങ്ങളും പോകാൻ ആഗ്രഹിക്കുന്നുവോ?

അവൻ ആരെയും തിരികെ വിളിച്ചില്ല!

കടപ്പാട് :ഫാ. വർഗീസ് വള്ളിക്കാട്ട് (Former Deputy Secretary General & Spokesperson at Kerala Catholic Bishops’ Council KCBC)


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group