ഇംഗ്ലണ്ട്: പകർച്ചവ്യാധികളും, സംഘർഷങ്ങളും, സൃഷ്ടിച്ച പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന ലോക ജനതയ്ക്ക് വേണ്ടി 10 ലക്ഷം ജപമാലകൾ അർപ്പിക്കാൻ ഒരുങ്ങി കുഞ്ഞുങ്ങൾ.പീഡിത ക്രൈസ്തവർക്കിടയിൽ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സന്നദ്ധസംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വർഷംതോറും സംഘടിപ്പിക്കുന്ന ഈ ജപമാലയജ്ഞത്തിന് ‘എ മില്യൺ ചിൽഡ്രൻ പ്രേയിങ് ദ റോസറി’ എന്നാണ് പേരിട്ടിരിക്കുന്നത്.ഒക്ടോബർ 18ന് സംഘടിപ്പിക്കുന്ന ജപമാലയിൽ വിവിധ ഭൂഖണ്ഡങ്ങളിലെ 80 രാജ്യങ്ങളിൽനിന്നുള്ള കുട്ടികൾ അണിചേരുമെന്ന് ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ വ്യക്തമാക്കി. മുൻവർഷങ്ങളിലേതുപോലെ ഇന്ത്യയിൽനിന്നുള്ള പങ്കാളിത്തം ഇത്തവണയുമുണ്ടാകും. ജപമാല യജ്ഞത്തിൽ പങ്കെടുക്കാൻ ഇടവകകളിൽനിന്നും കുടുംബങ്ങളിൽനിന്നും സ്‌കൂളുകളിൽനിന്നും കുട്ടികളെ ക്ഷണിച്ചിരിക്കുകയാണ് സംഘടന. ലോകസമാധാനമാണ് പ്രാർത്ഥനാ യജ്ഞത്തിന്റെ സുപ്രധാന നിയോഗം.വിശുദ്ധ യൗസേപ്പിതാവിന്റെ വർഷാചരണം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ, തിരുസഭയുടെയും കുടുംബത്തിന്റെയും കാവൽക്കാരനായ വിശുദ്ധ പിതാവിനെ കേന്ദ്രീകരിച്ചാണ് ഇത്തവണത്തെ പ്രാർത്ഥനാ യജ്ഞം ക്രമീകരിച്ചിരിക്കുന്നത്. ‘വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണത്തിൽ കീഴിൽ പരിശുദ്ധ ദൈവമാതാവിന്റെ കരത്തോട് കരംചേർത്ത് ജപമാല അർപ്പിക്കാനാണ് ഈ വർഷം കുഞ്ഞുങ്ങളെ പ്രചോദിപ്പിക്കുന്നത്,’ സംഘടനയുടെ പ്രസിഡന്റ് കർദിനാൾ മൗറോ പിയസെൻസ വ്യക്തമാക്കി.പ്രാർത്ഥനയ്ക്കായി 26 ഭാഷകളിൽ തയാറാക്കിയ മെറ്റിരിയലുകൾ സംഘടനയുടെ വെബ് സൈറ്റിൽ ലഭ്യമാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group