ഭീകരാക്രമണത്തിൽ തകർത്ത ക്വാരഘോഷ് ദേവാലയത്തിൽ ഈശോയേ സ്വീകരിക്കുന്ന കുഞ്ഞു മാലാഖമാര്‍…

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ കനത്തപ്രഹരം ഏല്‍പ്പിച്ച ഇറാഖിലെ ക്വാരഘോഷ്സെന്റ് ജോൺ ബാപ്റ്റിസ്റ്റ് ദേവാലയത്തില്‍ നിന്നുള്ള സുന്ദരദൃശ്യമാണ് താഴെ.പ്രതിബന്ധങ്ങള്‍ ഏറെയുണ്ടായിട്ടും ഐ‌എസ് കാലത്തെ പീഡനങ്ങള്‍ സന്തോഷപൂര്‍വ്വം സ്വീകരിച്ച് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ജീവന്‍ പണയം വച്ചു നിലകൊണ്ട,
തങ്ങളുടെ മാതാപിതാക്കളുടെ വിശ്വാസ തീക്ഷ്ണതയെ അനുഭവിച്ചറിഞ്ഞ ഇറാഖിലെ കുഞ്ഞ് മാലാഖമാരുടെ ആദ്യ കുര്‍ബാന സ്വീകരണദൃശ്യങ്ങൾ. ഇക്കഴിഞ്ഞ മെയ് 2നു നടന്ന ചടങ്ങില്‍ 121 കുഞ്ഞുങ്ങളാണ് ഈശോയെ ആദ്യമായി സ്വീകരിച്ചത്. മഹാമാരിയും മറ്റ് പ്രതിബന്ധങ്ങളും ഉണ്ടായിട്ടും ദിവ്യകാരുണ്യ ഈശോയേ നാവില്‍ നുകരാന്‍ കഴിഞ്ഞതിന്റെ അത്യാഹ്ലാദമാണ് ഓരോ ചിത്രങ്ങളിലും. ഇനി 400 പേർ കൂടി പ്രഥമ ദിവ്യകാരുണ്യ സ്വീകരണത്തിന് ഒരുങ്ങുന്നുണ്ടെന്നാണ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ കത്തീഡ്രൽ ഇടവക വികാരി ഫാ. മജീദ് അട്ടല്ല പറയുന്നത്.ഇറാഖിലെ ഭാവി സഭയുടെ ജീവനാഡിയായി മാറേണ്ട ഈ കുരുന്നുമക്കള്‍ക്കു വേണ്ടി നമുക്കും ഈ മഹാമാരിയുടെ കാലത്ത് പ്രാര്‍ത്ഥിക്കാം.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group