കഴിഞ്ഞ ഒരു വർഷക്കാലം എല്ലാ ദിവസവും മുടങ്ങാതെ വിശുദ്ധ കുർബാനയിൽ പങ്കെടുത്ത കുട്ടികൾക്ക് സ്വീകരണം ഒരുക്കി കോതമംഗലം രൂപത ശ്രദ്ധേയമാകുന്നു.
രൂപതയിലെ വിവിധ ഇടവകകളിൽ നിന്നായി 600ലധികം കുട്ടികൾ പങ്കെടുത്തു.
ഭാവിയിൽ ലോകത്ത് എവിടെയായിരുന്നാലും വിശുദ്ധരായി ജീവിക്കാനുള്ള ഊർജ്ജം എല്ലാ ദിവസത്തെയും വിശുദ്ധ കുർബാനയിലൂടെ ലഭിക്കുമെന്നും വിശുദ്ധ കുർബാന നമ്മുടെ ആത്മീയ ആയുധമാണെന്നും തിന്മയുടെ കെണികളിൽ നിന്നും വിശുദ്ധ കുർബാന നമ്മെ രക്ഷിക്കുമെന്നും അഭിവന്ദ്യ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ പിതാവ് ഉദ്ഘാടന സന്ദേശത്തിൽ
പറഞ്ഞു.
രൂപതാ വികാരി ജനറൽ മോൺസിഞ്ഞോർ പയസ് മലേക്കണ്ടത്തിൽ മുഖ്യപ്രഭാഷണം നടത്തി. കുട്ടികളുടെ നിശ്ചയദാർഢ്യത്തെയും വിശ്വാസ തീഷ്ണതയെയും അഭിനന്ദിച്ച അഭിവന്ദ്യ പിതാവ് ജപമാലയും കുടയും ടീഷർട്ടും കുട്ടികൾക്ക് സമ്മാനമായി നൽകി.
പരിപാടിയിൽ പങ്കെടുത്ത മൂന്നു പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്ത് സൈക്കിൾ സമ്മാനമായി നൽകിയത് ശ്രദ്ധേയമായി.
രൂപതാ വിശ്വാസ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ‘ബലിയെൻ ബലം’എന്ന പേരിൽ നടന്ന പരിപാടിക്ക് വിജ്ഞാന ഭവൻ ഡയറക്‌ടർ ഫാ. ജോസഫ് കല്ലറയ്ക്കൽ നേതൃത്വം നൽകി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group