നിയുക്ത സഹായമെത്രാന് സ്വീകരണം നല്കി

മാനന്തവാടി രൂപതയുടെ നിയുക്ത സഹായമെത്രാന്‍ മോണ്‍. അലക്സ് താരാമംഗലത്തിന് മാനന്തവാടി രൂപതയുടെ ബിഷപ്സ് ഹൗസില്‍ സ്വീകരണം നല്കി. തലശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്താ അഭി. ജോസഫ് പാംപ്ലാനി പിതാവ്, തലശ്ശേരി അതിരൂപതയുടെ കൂരിയാ അംഗങ്ങള്‍, ഫൊറോനാ വികാരിയച്ചന്മാര്‍, മറ്റു വൈദികര്‍ എന്നിവര്‍ തലശ്ശേരിയില്‍ നിന്ന് നിയുക്ത സഹായ മെത്രാനെ അനുഗമിച്ചിരുന്നു. മാനന്തവാടി ബിഷപ്സ് ഹൗസില്‍ പൂച്ചെണ്ട് നൽകിക്കൊണ്ട് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസ് പൊരുന്നേടം മോണ്‍. അലക്സ് താരാമംഗലത്തിനെ സ്വാഗതം ചെയ്തു. രൂപതയുടെ പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോസ് പുഞ്ചയിലും നിയുക്ത സഹായമെത്രാന് പൂച്ചെണ്ട് നല്കി.

തുടര്‍ന്ന് ബിഷപ്സ് ഹൗസിന്റെ ചാപ്പലില്‍ നടന്ന പ്രാര്‍ത്ഥനാ ശുശ്രൂഷയ്ക്ക് ആമുഖ മായി ബിഷപ്പ് ജോസ് പൊരുന്നേടം നിയുക്ത സഹായമെത്രാനും ആര്‍ച്ചുബിഷപ്പിനും മറ്റു വൈദികര്‍ക്കും സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് ദൈവവചനം വായിച്ച് നടത്തിയ പ്രാര്‍ത്ഥനാ ശുശ്രൂഷയുടെ അവസാനം നിയുക്ത സഹായമെത്രാന്‍ എല്ലാവര്‍ക്കും ആശീര്‍വ്വാദം നല്കി. സ്ത്രോത്ര ഗീതത്തോടെ പ്രാര്‍ത്ഥനാ ശുശ്രൂഷ അവസാനി ച്ചു. മാനന്തവാടി രൂപത വികാരി ജനറാള്‍ മോണ്‍. പോള്‍ മുണ്ടോളിക്കല്‍, പ്രൊക്യുറേറ്റര്‍ ഫാ. ജോണ്‍ പൊന്‍പാറക്കല്‍, ചാന്‍സലര്‍ ഫാ. അനൂപ് കാളിയാനിയില്‍, മൈനര്‍ സെമിനാരിയില്‍ നിന്നും പാസ്റ്ററല്‍ സെന്ററില്‍ നിന്നുമുള്ള വൈദികര്‍,സെമിനാരി വിദ്യാര്‍ത്ഥികള്‍, സിസ്റ്റേഴ്സ്, ബിഷപ്സ് ഹൗസിലെ സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group