കൊച്ചി : പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ നിർദേശിക്കുന്നത് അനുസരിച്ച് ചെയ്യുക മാത്രമാണ് തന്റെ ദൗത്യമെന്ന് ആർച്ച് ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്.
എകീകൃത കുർബാന സംബന്ധിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
മാർപാപ്പ പറയുന്നതു വിട്ട് ഒന്നും ചെയ്യാനാകില്ല . എല്ലാ കത്തിലും പരിശുദ്ധ പിതാവ് കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ട് . ഈസ്റ്ററിന് മുൻപ് ഏകീകൃത കുർബാന നടപ്പിലാക്കാനാണ് ആദ്യം അറിയിച്ചിരുന്നത്. സൂനഹദോസ് തീരുമാനത്തിൽ നിന്നും വ്യത്യസ്തമായ നിലപാട് എടുക്കണമെങ്കിൽ പ്രത്യേക അനുമതി വേണം. എല്ലാവരും പരിശുദ്ധ പിതാവിനോട് ചേർന്ന് പ്രവർത്തിക്കുമെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group