തിരുപ്പിറവി ദേവാലയത്തിന്റെ പുനർനിർമാണ പ്രക്രിയകൾ അവസാനഘട്ടത്തിലേക്ക്…

ബെത്ലഹേം: തിരുപ്പിറവി ദേവാലയത്തിന്റെ (നേറ്റിവിറ്റി ചര്‍ച്ച്) പുനർനിർമ്മാണ പ്രക്രിയകൾ അവസാനഘട്ടത്തിലേക്കെന്ന് റിപ്പോർട്ട്. കഴിഞ്ഞ എട്ടു വർഷമായി നടക്കുന്ന പുനർ നിർമ്മാണ പ്രവർത്തനങ്ങളാണ് തീരാറായത്.വിശുദ്ധനാട്ടിലെ ഏറ്റവും പഴക്കമേറിയ ദേവാലയങ്ങളില്‍ ഒന്നായ തിരുപ്പിറവി ദേവാലയത്തിൽ മഴവെള്ളം കൊണ്ട് സംഭവിച്ച കേടുപാടുകള്‍ പരിഹരിക്കുവാനായിട്ടാണ് വര്‍ഷങ്ങള്‍ നീണ്ട പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തെ ആരംഭം കുറിച്ചത്.

പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അവസാന ഘട്ടത്തിലാണെന്നും, പുരാതന മൊസൈക്കുകളുടേയും, ചുവര്‍ചിത്രങ്ങളുടേയും, തൂണുകളുടേയും വൃത്തിയാക്കലും, മഴവെള്ളത്തെ പ്രതിരോധിക്കുന്നതിനായി മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണിയുമാണ്‌ ഇപ്പോള്‍ നടന്നുവരുന്നതെന്നുമാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴിഞ്ഞ അര നൂറ്റാണ്ടിനിടക്ക് ഇതാദ്യമായാണ് ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ദേവാലയത്തിന്റെ ഭിത്തിയിലൂടെ മഴവെള്ളം തുടര്‍ച്ചയായി ഒഴുകിയത് പ്രശ്നങ്ങള്‍ക്ക് കാരണമായെന്നും, ഭിത്തിയിലൂടെ ഒലിച്ചിറങ്ങിയിരുന്ന മഴവെള്ളം കാലക്രമേണ ദേവാലയത്തിന്റെ ഘടനക്കും, പുരാതന മൊസൈക്കുകള്‍ക്കും, ചുവര്‍ചിത്രങ്ങള്‍ക്കും, തറക്കും ഭീഷണിയായെന്നും പുനരുദ്ധാരണത്തിന് വേണ്ടിയുള്ള പലസ്തീനിയന്‍ പ്രസിഡന്‍ഷ്യല്‍ കമ്മിറ്റിയുടെ ചെയര്‍മാനായ സിയാദ് അല്‍-ബണ്ടക് പറഞ്ഞു.ഏതാണ്ട് 1.5 കോടി യു.എസ് ഡോളര്‍ ചിലവായി. ഇനിയും ഏതാണ്ട് 16.9 ലക്ഷം ഡോളര്‍ കൂടി വേണ്ടിവരും. വിവിധ സ്ഥാപനങ്ങളില്‍ നിന്നും സംഘടനകളില്‍ നിന്നും ലഭിച്ച തുകകൊണ്ടാണ് കഴിഞ്ഞ 8 വര്‍ഷത്തെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്നും ബണ്ടക് പറയുന്നു. ഏതാണ്ട് എ.ഡി 330-ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ദേവാലയം പൗരസ്ത്യ ഓര്‍ത്തഡോക്സ്, അര്‍മേനിയന്‍ ഓര്‍ത്തഡോക്സ്, കത്തോലിക്ക സഭകളുടെ കീഴിലാണ് ഉള്ളത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group