ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ പൊന്തിഫിക്കൽ സംഘടനയായ ‘എയ്ഡ് ടു ദ ചർച്ച് ഇൻ നീഡ്’ (എ.സി.എൻ) രാജ്യാന്തര തലത്തിൽ സംഘടിപ്പിക്കുന്ന ‘റെഡ് വെനസ്ഡേ’ (ചുവപ്പ് ബുധൻ) ആചരണം നവംബർ 22ന്. രക്തസാക്ഷിത്വത്തിന്റെ പ്രതീകമായ ചുവപ്പ് നിറത്തിൽ ദൈവാലയങ്ങൾ ഉൾപ്പെടെയുള്ള പ്രമുഖ നിർമിതികൾ വർണാഭമാക്കുന്നതാണ് അന്നേ ദിനത്തിന്റെ പ്രധാന സവിശേഷത.
ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരിലേക്ക് ലോകശ്രദ്ധ ക്ഷണിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന ഉദ്യമത്തിൽ ഈ വർഷം നിരവധി ദൈവാലയങ്ങളും സ്മാരകങ്ങളും പൊതുമന്ദിരങ്ങളും അണിചേരുമെന്ന് സംഘാടകർ അറിയിച്ചു. പീഡിത ക്രൈസ്തവർക്കിടയിൽ ശുശ്രൂഷ ചെയ്യുന്ന ‘എ.സി.എൻ’ 2015 മുതൽ ക്രമീകരിക്കുന്ന ‘റെഡ് വീക്ക്’ ക്യാംപെയിന്റെ സമാപനദിനമാണ് ‘റെഡ് വെനസ്ഡേ’യായി ആചരിക്കുന്നത്. ഈ വർഷം നവംബർ 15 മുതൽ 22 വരെയാണ് റെഡ് വീക്ക് ആചരണം.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group