ഡല്‍ഹിയില്‍ നിന്ന് വിവിധ റൂട്ടുകളിലേക്കുള്ള വിമാന യാത്രാനിരക്ക് കേന്ദ്രസര്‍ക്കാരിന്‍റെ ഇടപെടല്‍ മൂലം കുറഞ്ഞിട്ടുണ്ടെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.
യാത്രാനിരക്കില്‍ 14 മുതല്‍ 61 ശതമാനം വരെ കുറവുണ്ടായിട്ടുണ്ട്.
ഡിജിസിഎയും മന്ത്രാലയവും നിരന്തരം യാത്രാനിരക്ക് നിരീക്ഷിക്കുന്നുണ്ട്. ഡല്‍ഹിയില്‍ നിന്നു ശ്രീനഗര്‍, ലേ, പൂനെ, മുംബൈ എന്നിവിടങ്ങളിലേക്കുള്ള യാത്രാനിരക്കില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ 9 വര്‍ഷക്കാലത്തെ വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനമികവ് വിശദീകരിക്കാൻ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group