മതം മാറാൻ വിസമ്മതിച്ചതിന് ക്രിസ്ത്യൻ വിധവക്കെതിരെ മോഷണക്കുറ്റം…

ലാഹോർ: മതം മാറാൻ വിസമ്മതിച്ചതിന്റെ പേരിൽ പാകിസ്ഥാനിൽ വിധവയായ 65 കാരിക്ക് നേരെ മോഷണരോപണം.

റസൂലാൻ ബീബി എന്ന വിധവയായ വീട്ടമ്മ എട്ടു വർഷമായി വീട്ടുജോലി ചെയ്തിരുന്ന കുടുംബത്തിൽ നിന്ന് പണം മോഷ്ടിച്ചെന്ന് ആരോപിച്ച് കഴിഞ്ഞ ജൂലൈയിൽ ആയിരുന്നു വീട്ടുകാർ റസൂലാനെതിരെ കേസ് കൊടുത്തത്. എന്നാൽ, മതം മാറാൻ വിസമ്മതിച്ചതിനെ തുടർന്നാണ് ക്രൈസ്തവയായ ഈ സ്ത്രീക്കെതിരെ മോഷണക്കുറ്റം ആരോപിച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി.അഞ്ചു മാസത്തെ പോരാട്ടത്തിനൊടുവിൽ മനുഷ്യാവകാശ സംഘടനകളുടെ ഇടപെടലിനെ തുടർന്നണ് റസൂലാക്ക് നീതി ലഭിച്ചത്.

മുസ്ലിം രാഷ്ട്രമായ പാകിസ്ഥാനിൽ ന്യൂനപക്ഷ വിഭാഗമായ ക്രൈസ്തവർ നിരന്തരം അതിക്രമങ്ങൾക്ക് വിധേയരായിക്കൊണ്ടിരിക്കുകയാണ് ഭരണകൂടത്തിന്റെ ക്രിയാത്മകമായ നടപടി ഈ കാര്യത്തിൽ വേണമെന്നും അല്ലെങ്കിൽ ക്രൈസ്തവർ ഉൾപ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ അവസ്ഥ വളരെ മോശമാകുമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group