സര്‍ക്കാര്‍ സഹായം കൊണ്ട് നിര്‍മ്മിക്കുന്ന വീടുകള്‍ വില്‍ക്കുന്നതിനുളള നിബന്ധനയില്‍ ഇളവ്

കൊച്ചി: സർക്കാരില്‍ നിന്നോ തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നോ ലഭിച്ച സഹായം കൊണ്ട് നിർമ്മിച്ച വീടുകള്‍ വില്‍ക്കുന്നതിനുളള നിബന്ധനകളില്‍ സർക്കാർ ഇളവ് വരുത്തി. ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും വീട് വില്‍ക്കാനുള്ള സമയപരിധി ഏഴ് വർഷമായിട്ടാണ് കുറച്ചത്.

എറണാകുളത്ത് നടന്ന തദ്ദേശഭരണ ജില്ലാ അദാലത്തിൻെറ സംസ്ഥാന തല ഉല്‍ഘാടന ചടങ്ങില്‍ മന്ത്രി എം.ബി.രാജേഷാണ് ഇളവ് പ്രഖ്യാപിച്ചത്. സർക്കാരില്‍ നിന്ന് ലഭിത്ത ധനസഹായം കൊണ്ട് നിർമ്മിച്ച വീടുകള്‍ 10 കൊല്ലം കഴിഞ്ഞാലെ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ അനുവാദമുണ്ടായിരുന്നുളളു.

2024 ജൂലൈ 1 നു ശേഷം ആനുകൂല്യം ലഭിക്കുന്നവർക്ക് ഇത് 7 വർഷമാക്കി ചുരുക്കാൻ ജൂലൈ 1 ന് തന്നെ ഉത്തരവായിരുന്നു. എന്നാല്‍ ജൂലൈ 1 ന് മുൻപുള്ളവർക്കു 10 വർഷമെന്ന നിബന്ധന തുടരുകയായിരുന്നു. ഇത് വിവേചനപരമാണെന്ന് വിലയിരുത്തിയാണ് ഭവന ആനുകൂല്യം ലഭിച്ച എല്ലാവർക്കും 7 വർഷം എന്ന ഇളവ് എല്ലാവർക്കും ബാധമാക്കാൻ തീരുമാനിച്ചത്.

ഇതോടെ 2024 ജൂലൈ 1 നു മുൻപ് ഭവന ആനുകൂല്യം ലഭിച്ചയാളുകള്‍ക്കും ഇതോടെ ഈ ഇളവ് ലഭിക്കും.എന്നാല്‍ വീട് വില്‍പ്പന നടത്തുകയോ കൈമാറ്റം നടത്തുകയോ ചെയ്യുമ്ബോള്‍ ഒരു നിബന്ധന ഉണ്ടാകും. വീട് വില്‍ക്കുന്നതോടെ ഇവർ വീണ്ടും ഭവനരഹിതരാകുന്നില്ല എന്ന ഉറപ്പില്‍ മാത്രമേ ഈ അനുവാദം നല്‍കുകയുളളു.

കുന്നുകര ഗ്രാമപഞ്ചായത്തിലെ മാമ്ബിള്ളി ദേവസിയുടെ മകൻ പൌലോസ് ഇ എം എസ് ഭവന പദ്ധതി പ്രകാരം 8 വർഷം മുൻപ് ലഭിച്ച വീട് വില്‍ക്കാനുള്ള അനുവാദം തേടി അദാലത്തിനെ സമീപിക്കുകയായിരുന്നു. ഈ അപേക്ഷ പരിഗണിച്ചാണ് പൊതുവായ ഉത്തരവ് പുറപ്പെടുവിക്കാൻ മന്ത്രി എം.ബി.രാജേഷ് നിർദ്ദേശിച്ചത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m