വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങിൽ ശ്രദ്ധേയമായി ജോൺ പോൾ ഒന്നാമൻ പാപ്പായുടെ തിരുശേഷിപ്പ്

33 ദിവസം തിരുസഭയെ നയിച്ച ജോൺ പോൾ ഒന്നാമൻ മാർപാപ്പയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കുന്ന ചടങ്ങിൽ തിരുശേഷിപ്പായി കൊണ്ടുവന്നത് അദ്ദേഹം 1956-ൽ എഴുതിയ ഒരു കത്താണ്.

1956-ൽ വെള്ളക്കടലാസിൽ എഴുതിയ ഒരു കുറിപ്പിൽ, 1978 സെപ്റ്റംബർ 13, 20, 27 തീയതികളിലെ പൊതുസദസിനോട് സംസാരിച്ച വിശ്വാസം, പ്രത്യാശ, ഉപവി എന്നീ മൂന്ന് ദൈവീകപുണ്യങ്ങളെക്കുറിച്ചു വ്യക്തമാക്കുന്നു. വത്തിക്കാൻ ഫൗണ്ടേഷന്റെ, ജോൺ പോൾ ഒന്നാമൻ പാപ്പായുടെ പിതൃസ്വത്തായ സ്വകാര്യ ആർക്കൈവിൽ നിന്നാണ് ഈ കത്ത് എത്തിച്ചത്. 32 മുതൽ 40 സെന്റീമീറ്റർ വലിപ്പമുള്ള ഈ സ്മാരകം രൂപകല്പന ചെയ്ത് നിർമ്മിച്ചത് ഫ്രാങ്കോ മുറർ എന്ന ശില്പിയാണ്. 2018 ഒക്ടോബറിലെ കൊടുങ്കാറ്റിൽ ഒടിഞ്ഞുവീണ വാൽനട്ട് മരത്തിന്റെ തടിയിൽ നിന്ന് കൊത്തിയെടുത്ത ഒരു കുരിശാണ് തിരുശേഷിപ്പ് ഉൾപ്പെടുന്ന കല്ലിനു മുകളിൽ സ്ഥാപിച്ചിരിക്കുന്നത്.

വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെട്ട ജോൺ പോൾ ഒന്നാമൻ പാപ്പാ 15 വർഷത്തിലേറെയായി തന്റെ പൗരോഹിത്യ സേവനം നടത്തിയ ബെല്ലുനോയിലെ സാൻ മാർട്ടിനോയിലെ കത്തീഡ്രൽ ബസിലിക്കയിൽ തിരുശേഷിപ്പ് സംരക്ഷിക്കുകയും വിശ്വാസികൾക്ക് വണക്കത്തിനായി പ്രതിഷ്ഠിക്കുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group