800 വർഷങ്ങൾക്ക് ശേഷം വിശുദ്ധ ഫ്രാൻസിസിന്റെ തിരുശേഷിപ്പ് ഈജിപ്തിലേക്ക്
എത്തി.
1219-ൽ വിശുദ്ധ ഫ്രാൻസിസ് തന്റെ പ്രശസ്തമായ യാത്ര നടത്തിയപ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിന്റെ തിരുശേഷിപ്പുമായാണ് ഈജിപ്തിൽ പ്രയാണം നടത്തുന്നത്.
800 വർഷങ്ങൾക്ക് ശേഷമാണ് ആ കുപ്പായത്തിന്റെ ഒരു ഭാഗം ഈജിപ്തിലേക്ക് മടങ്ങിയെത്തുന്നത്.
വിശുദ്ധന്റെ രണ്ടാം ക്ലാസ് വിഭാഗത്തിൽപ്പെടുന്ന തിരുശേഷിപ്പായി കണക്കാക്കുന്ന വസ്ത്രത്തിന്റെ ഒരു ഭാഗം കെയ്റോയിൽ എത്തി. പിന്നീട് അത് അലക്സാണ്ട്രിയയിലേക്ക് പോയി, ജൂൺ 2-ന് ഇറ്റലിയിലേക്ക് മടങ്ങുന്നതിന് മുമ്പ് മിനിയ, അസിയട്ട്, ക്വെന, ലക്സർ എന്നിവിടങ്ങളും സന്ദർശിക്കും.
ഇറ്റാലിയൻ പ്രദേശമായ ടസ്കാനിയിൽ നിന്നുള്ള ഫ്രാൻസിസ്കൻ സന്യാസിമാരുടെ പക്കലായിരുന്നു ഈ തിരുശേഷിപ്പ്, അവർ സെൻ്റ് ഫ്രാൻസിസിന്റെ പഞ്ചക്ഷതത്തിന്റെ 800-ാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ആണ് ഈ തിരുശേഷിപ്പ് വിവിധ രാജ്യങ്ങളിലേക്ക് കൊണ്ടുവരുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….
👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m