ഈശോയുടെ പാർശ്വത്തിൽ കുത്തിയ കുന്തത്തിന്റെ തിരുശേഷിപ്പ് വത്തിക്കാനിൽ നോമ്പുകാല വണക്കത്തിനായി തുറന്നു.
ആഘോഷമായ ചടങ്ങുകളോടെയാണ് തിരുശേഷിപ്പ് വണക്കത്തിനായി പ്രതിഷ്ഠിച്ചത്. ഈശോയുടെ വിലാവിൽ കുന്തംകൊണ്ടു കുത്തിയ പടയാളിയെ റോമിലെ പ്രാദേശികസഭയിൽ പ്രത്യേകമായ വിധത്തിൽ വണങ്ങുന്നുണ്ട്. ലോംഗിനൂസ് എന്നായിരുന്നു ആ പടയാളിയുടെ പേര് എന്ന് പാരമ്പര്യം പറയുന്നു.
ഈശോയുടെ വിലാവ് കുത്തിത്തുറക്കാൻ ഉപയോഗിച്ച കുന്തം ലോംഗിനൂസിന്റെ കുന്തം എന്നാണ് അറിയപ്പെടുന്നത്. ആ സംഭവം ക്രൈസ്തവ പാരമ്പര്യത്തിൽ ചെറുതല്ലാത്ത ഒരു സ്ഥാനം വഹിക്കുന്നുണ്ട്. ക്രൈസ്തവ പാരമ്പര്യമനുസരിച്ച് ആ കുന്തത്തിന്റെ തിരുശേഷിപ്പ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ സൂക്ഷിച്ചിട്ടുണ്ട്. വി. യോഹന്നാന്റെ സുവിശേഷമാണ് ഈ സംഭവത്തിന്റെ സൂചന ബൈബിളിൽ നൽകുന്നത്. ഒരു റോമൻ പടയാളി ഈശോയുടെ മരണം ഉറപ്പാക്കാനായി അവന്റെ പാർശ്വത്തിൽ കുന്തം കൊണ്ടു കുത്തി എന്ന് യോഹന്നാൻ 19:34 പറയുന്നു.
പരമ്പരാഗതമായി, മാർച്ച് പതിനഞ്ചാം തീയതിയാണ് വി. ലോംഗിനൂസിന്റെ തിരുനാൾ ആഘോഷിക്കുന്നത്. എന്നാൽ റോമിലെ രക്തസാക്ഷി ചരിത്രത്തിൽ ഒക്ടോബർ 16-ാം തീയതിയാണ് അദ്ദേഹത്തിന്റെ തിരുനാൾ. വത്തിക്കാനിൽ പ്രതിഷ്ഠിച്ചിരിക്കുന്ന രൂപം നിർമ്മിച്ചത് ജിയാൻ ലോറൻസോ ബെർണിനിയാണ്.
ചില പാരമ്പര്യങ്ങളനുസരിച്ച് ഈശോയുടെ വിലാവിൽ നിന്നുള്ള രക്തം കൊണ്ട് കണ്ണു സുഖമാക്കപ്പെട്ടയാളാണ് വി. ലോംഗിനൂസ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group