പുരാതന ക്രിസ്തീയ പാരമ്പര്യത്തിലേക്ക് വിരൽ ചൂണ്ടുന്ന തിരുശേഷിപ്പുകൾ കണ്ടെത്തി

പശ്ചിമേഷ്യയുടെ പുരാതന ക്രിസ്തീയ പൈതൃകത്തിലേക്ക് വിരൽ ചൂണ്ടുന്ന തിരുശേഷിപ്പുകളും, ലിഖിതങ്ങളും മൊസൂളിലെ മാർ തോമസ് സിറിയൻ ഓർത്തഡോക്സ് ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു നിന്നുo കണ്ടെത്തി.

ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുമ്പോഴാണ് ഈ കണ്ടത്തൽ.

സിറിയൻ ഭാഷയിലും, അറമായ ഭാഷയിലും എഴുതപ്പെട്ട ലിഖിതങ്ങൾ ഈ കൽഭരണികളിലുണ്ട്. കൂടാതെ സിറിയൻ, അറമായ, അറബി ഭാഷകളിൽ എഴുതപ്പെട്ട ഗ്ലാസ് കുപ്പികൾ കൊണ്ട് സംരക്ഷിക്കപ്പെട്ട ലിഖിതങ്ങളും ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ലഭിച്ചു.

മൂന്നാം നൂറ്റാണ്ടിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന്റെ പേരിൽ തല അറക്കപ്പെട്ട തിയഡോർ എന്ന റോമൻ പട്ടാളക്കാരന്റെ പേരുളള ഒരു മുദ്രണവും കൽഭരണികളിൽ ഒന്നിൽ നിന്ന് കണ്ടെത്തി. യോഹന്നാൻ അപ്പസ്തോലന്റെ തിരുശേഷിപ്പും കണ്ടെത്തിയ വസ്തുക്കളിൽ ഉൾപ്പെടുന്നു. അമൂല്യമായ ചരിത്ര വസ്തുക്കൾ ശ്രദ്ധയിൽപ്പെട്ട ജോലിക്കാർ മൊസൂളിലെ സിറിയൻ ഓർത്തഡോക്സ് സഭയുടെ ആർച്ച് ബിഷപ്പ് മോർ നിക്കോദെമൂസ് ഷറാഫിനെ വിവരമറിയിക്കുകയായിരുന്നു.

അദ്ദേഹം ഉടനെ തന്നെ സിറിയയിലെ ഡമാസ്കസിൽ ഉണ്ടായിരുന്ന സിറിയൻ ഓർത്തഡോക്സ് സഭയുടെ പാത്രിയാർക്കീസ് മോർ ഇഗ്നേസ് എഫ്രേം രണ്ടാമനെ വീഡിയോകോൾ വിളിച്ച് അമൂല്യ വസ്തുക്കൾ ദൃശ്യമാക്കിയിരിന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group