കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തില്‍

ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ തിരുശേഷിപ്പ് കേരളത്തിലും. അഴുകാത്ത ഹൃദയ ഭാഗത്തിന്റെ അംശമാണ് കേരളത്തില്‍ എത്തിച്ചിരിക്കുന്നത്. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെ‌സി‌ബി‌സി പ്രസിഡന്റുമായ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി തിരുശേഷിപ്പുകളോടൊപ്പം കൊണ്ടുവന്ന രൂപം വെഞ്ചരിച്ചു.തൊടുപുഴ സെന്‍റ് സെബാസ്റ്റ്യന്‍ ദേവാലയത്തിൽ നടന്ന വെഞ്ചരിപ്പ് കര്‍മ്മത്തില്‍ കാര്‍ളോ ബ്രദേഴ്സ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന മലയാളി വൈദിക വിദ്യാര്‍ത്ഥികളായ ബ്രദർ എഫ്രേം കുന്നപ്പള്ളിയും ബ്രദർ ജോൺ കണയങ്കനും ഇവരുടെ മാതാപിതാക്കളായ ജോയിസ് – ജെസ്സി, ജോർജ് – ലീറ്റ എന്നിവരും പങ്കെടുത്തു.ദിവ്യകാരണ്യത്തിന്റെ സൈബർ അപ്പോസ്തോലന്റെ അഴുകാത്ത ഹൃദയത്തിന്റെ തിരുശേഷിപ്പിന്റെ ഒരു ഭാഗം ഭാരതത്തിലെ എല്ലാ കത്തോലിക്കാ രൂപതകളിലേക്കും എത്തിക്കുവാന്‍ പദ്ധതിയുണ്ടെന്ന് കാർളോ പ്രസിദ്ധീകരണങ്ങളുടെ ചുക്കാൻ പിടിക്കുന്ന കാർളോ ബ്രദേഴ്സ് പറഞ്ഞു. 2021 ജൂൺ ഒന്നു മുതൽ തിരുശേഷിപ്പ് വിവിധ ദേവാലയങ്ങളിൽ വണക്കത്തിനായി എത്തിക്കുമെന്നും കേരളത്തിലെ ദേവാലയങ്ങളില്‍ തിരുശേഷിപ്പ് വണക്കത്തിനായി എത്തിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് ഇതിനായി താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍: ‍
+91 7879 788 105

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group