നൂറ്റാണ്ടുകൾ പഴക്കമുള്ള കൊറിയൻ രക്തസാക്ഷികളുടെ തിരുശേഷിപ്പ് കണ്ടെത്തി..

സിയുൾ: നൂറ്റാണ്ടുകൾക്കുശേഷം കൊറിയയിലെ ആദ്യത്തെ രക്തസാക്ഷികളുടെ തിരുശേഷിപ്പുകൾ കണ്ടെത്തി. ഇവരുടെ മരണത്തിനുശേഷം രണ്ട് നൂറ്റാണ്ടുകൾ കഴിഞ്ഞാണ് തിരുശേഷിപ്പ് കണ്ടെത്തിയതെന്ന് ജിയോൺജു രൂപത അറിയിച്ചു.
ഡിഎൻഎ ടെസ്റ്റ് വഴിയാണ് ശരീര അവശിഷ്ടങ്ങൾ ആദ്യകാല കൊറിയൻ രക്തസാക്ഷികളുടെ താണെന്ന് കണ്ടെത്തിയത്.രക്തസാക്ഷിയായ പോൾ യുൻ ജി ചുങ്ന്റെയും, ജയിംസ് സാങ് യൊണിന്റെയും, ഫ്രാൻസിസ് യുൻ ചിയൊണിന്റെയും തിരുശേഷിപ്പുകളാണ് കണ്ടെത്തിയത്. ജിയോസൺ രാജവംശ കാലത്ത് 1791,നും 1801നും ഇടയിൽ ക്രിസ്തുവിനു വേണ്ടി രക്തസാക്ഷികളായവരാണ് ഇവർ. 2014 ൽ സൗത്ത് കൊറിയ സന്ദർശിച്ച ഫ്രാൻസിസ് മാർപാപ്പ മറ്റ് 120 കൊറിയൻ രക്തസാക്ഷികൾക്കൊപ്പം ഈ മൂന്ന് പേരെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group