ജോര്‍ജിയ: പതിനേഴാം നൂറ്റാണ്ടില്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി തടവുകാരിയാക്കുകയും ഇസ്ലാം വിശ്വാസിയാകാത്തതിനാല്‍ പീഡിപ്പിച്ചു കൊല്ലുകയും ചെയ്ത രക്തസാക്ഷിയായ ജോര്‍ജിയന്‍ രാജ്ഞി ദോവാഗെര്‍ കെറ്റെവന്റെ ഭൗതികാവശിഷ്ടം ഗോവയില്‍ നിന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ജോര്‍ജിയയില്‍ എത്തിച്ച് ഭരണകൂടത്തിനു കൈമാറി.
ഓര്‍ത്തഡോക്സ് സഭ വിശുദ്ധയായി പ്രഖ്യാപിച്ചിട്ടുള്ള രക്തസാക്ഷിയായ ജോര്‍ജിയന്‍ രാജ്ഞി ദോവാഗെര്‍ കെറ്റെവൻ.
ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് വണങ്ങാന്‍ തിരുശേഷിപ്പു നല്‍കിയതു മൂലം
താന്‍ ധന്യനായെന്ന് വികാരനിര്‍ഭരമായ ട്വീറ്റിലൂടെ വിദേശകാര്യ മന്ത്രിമന്ത്രി ജയശങ്കര്‍ പറഞ്ഞു.
രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ജോര്‍ജിയയിലെത്തിയ മന്ത്രി എസ്. ജയശങ്കര്‍ ജോര്‍ജിയന്‍ വിദേശകാര്യമന്ത്രി ഡി സല്‍ക്കലിയാനിക്കാണ് ഓള്‍ഡ് ഗോവയിലെ സെന്റ് അഗസ്റ്റിന്‍ കോണ്‍വെന്റില്‍ നിന്ന് 2005 ല്‍ കണ്ടെത്തിയ ഭൗതികാവശിഷ്ടം പാത്രിയര്‍ക്കിസ് ഇലിയ രണ്ടാമന്റേയും ജോര്‍ജിയന്‍ പ്രധാനമന്ത്രി ഇറാക്ക്‌ലി ഗാരിബാഷ്വിലിയുടേയും സാന്നിധ്യത്തിൽ കൈമാറിയത്.
ജോര്‍ജിയുടെ ഭാഗത്ത് നിന്നുണ്ടായ നിരന്തര അഭ്യര്‍ഥനമാനിച്ചും ജോര്‍ജിയയിലെ ജനങ്ങള്‍ക്ക് ചരിത്രപരമായും മതപരമായും ആത്മീയപരമായും ‘സെന്റ് ക്വീന്‍ കെറ്റെവനോ’ടുള്ള ബന്ധം കണക്കിലെടുത്തും ഭൗതികാവശിഷ്ടം ജോര്‍ജിയയ്ക്ക് കൈമാറാന്‍ കേന്ദസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.രാജ്ഞിയുടെ തിരുശേഷിപ്പിനായി 1989 മുതല്‍ ജോര്‍ജിയയില്‍ നിന്നുള്ള വിവിധ പ്രതിനിധികള്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group