മതസ്വാതന്ത്രം മൗലികാവകാശം: യു.എസ് അംബാസിഡർ സാം ബ്രൗൺബാക്ക്

വാർസോ /പോളണ്ട് : മതന്യൂനപക്ഷങ്ങളെ അടിച്ചമർത്താൻ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തുന്നതിനെതിരെ പ്രവർത്തന സജ്ജമാകുമെന്ന് അമേരിക്കൻ അംബാസിഡർ. മതന്യൂനപക്ഷങ്ങളെ ഉന്മൂലനം ചെയ്യാൻ സാങ്കേതിക വിദ്യയെ ദുരുപയോഗം ചെയ്യുന്ന പ്രവണതയെ നവംബർ 17-ന് പോളണ്ടിൽ നടന്ന പത്രസമ്മേളനത്തിലാണ് അംബാസിഡർ സാം ബ്രൗൺബാക്ക് ചൂണ്ടിക്കാട്ടിയത്. മതസ്വാതത്രത്തെ രാജ്യങ്ങൾ സംരക്ഷിക്കുമ്പോൾ അവ കൂടുതൽ സമ്പന്നവും സുരക്ഷിതവുമാണെന്നും ബ്രൗൺബാക്ക് പറഞ്ഞു. ചൈനയിൽ മതസ്വാതത്രത്തിന് ഏർപ്പെടുത്തിയിരിക്കുന്ന വിലക്കുകളും മതങ്ങൾക്ക് മേലുള്ള കടന്നുകയറ്റവും ചർച്ചാ വിഷയമായിരിക്കുന്ന സാഹചര്യത്തിൽ അമേരിക്കൻ അംബാസിഡറിന്റെ പരമാർശം ശ്രദ്ധേയമാകുകയാണ്. ന്യൂതന സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ജനസംഖ്യയിലെ ചലനങ്ങൾ തിരിച്ചറിയുന്നതിന്റെയും ഹൈടെക് നിരീക്ഷണ സംവിധാനങ്ങളിലൂടെ മതപരമായ വിഷയങ്ങളിലും ചൈന കൈകടത്തൽ നടത്തുന്നുണ്ടെന്നും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.

പോളണ്ട് ആഥിഥേയത്വം വഹിച്ച സമ്മേളനത്തിൽ 50-ലധികം രാജ്യങ്ങളിൽ നിന്നും അന്താരാഷ്ട്ര സംഘടനകളിൽ നിന്നുമുള്ള നേതാക്കൾ പങ്കെടുത്തു. 2018-ലും 2019-ലും അമേരിക്കയിലായിരുന്നു സമ്മേളനം നടത്തിയത്. മതസ്വാതന്ത്രത്തിനുള്ള അവകാശം ഒരു ധാർമ്മിക ആവശ്യകത മാത്രമല്ല മറിച്ച് ഇത് ഒരു ദേശീയ സുരക്ഷക്കനിവാര്യമായ മാർഗ്ഗം കൂടിയാണെന്ന് ഹോളിസീയിലെ യു.എസ്‌ അംബാസിഡർ കാലിസ്റ്റ്‌ ജിൻറിച്ച് അഭിപ്രായപ്പെട്ടു. 32 അംഗരാജ്യങ്ങൾ അടങ്ങുന്ന ഒരു വിശ്വാസ സഖ്യം ഒരിക്കലും ഒരു ഭരണമാറ്റത്തോടെ അവസാനിക്കില്ലെന്നും മതപരമായ വിഷയങ്ങളിൽ കൂടുതൽ വളർച്ചയുണ്ടാവാൻ ഒരു ഉഭയകക്ഷി പ്രസ്ഥാനമായി രൂപപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

ടിബറ്റൻ ബുദ്ധമതക്കാരെയും ഉയ്ഘർ മുസ്ലിങ്ങളെയും അടിച്ചമർത്താൻ ചൈന നടത്തിയ നീക്കങ്ങളെയും പ്രത്യേകം സമ്മേളനത്തിൽ അപലപിക്കുകയുണ്ടായി. ഇത് ലോകമെമ്പാടുമുള്ള മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ വേണ്ട ക്രമീകരണങ്ങൾ സ്വീകരിക്കുമെന്നും വിവിധ സംഘടനാ നേതാക്കൾ അറിയിച്ചു. വിശ്വാസ ത്യാഗത്തിനോ മതനിന്ദക്കോ, വധശിക്ഷ നടപ്പിലാക്കുന്ന രാജ്യങ്ങളുണ്ടെന്നും അവയെല്ലാം ജനങ്ങളുടെ മത-സ്വാതന്ത്രത്തിന്മേലുള്ള അനാവശ്യ നിയന്ത്രണങ്ങളാണ്. അതിനാൽ അത്തരം നിയമങ്ങൾ ഒരുക്കുന്നതിനായി യു.എസ് പ്രവർത്തിക്കുമെന്നും അംബാസിഡർ സാം ബ്രൗൺബാക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. വിവിധ യൂറോപ്യൻ രാജ്യങ്ങളിൽ അരങ്ങേറിയ മതനിന്ദ ആരോപിച്ചുള്ള കൊലപാതകങ്ങളും മത-സ്വാതന്ത്രത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് മതനേതാക്കളും സംഘടനാ നേതാക്കളും കണ്ടെത്തിയിരുന്നു. ‌


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ഞങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group