ഹോംങ്കോംഗിലെ മതസ്വാതന്ത്ര്യത്തിന്മേൽ ചൈനീസ് ഭരണകൂടം കൂടുതൽ സമ്മർദ്ദങ്ങൾ അടിച്ചേല്പിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോർട്ട്.ഇത് വിശ്വാസജീവിതത്തിൽ പ്രതിസന്ധി രൂക്ഷമാക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.
ഓൺലൈൻ ഡിസ്കഷനിൽ ഒരു ക്രൈസ്തവ പുരോഹിതൻ പങ്കുവച്ചതായ കാര്യങ്ങളാണ് റിപ്പോർട്ടിലുള്ളത്. ഹോംങ്കോഗിലെ റിലീജിയസ്
അഫയേഴ്സ് ബ്യൂറോ ഗവൺമെന്റുമായി രജിസ്ട്രർ ചെയ്യേണ്ടിവരുമോയെന്നുള്ള ആശങ്കകളും അദ്ദേഹം പങ്കുവച്ചു.ചൈനയിലേതിന് സമാനമായ ഇത്തരം സാഹചര്യം രാജ്യത്തുണ്ടാവുകയാണെങ്കിൽ അത് അണ്ടർഗ്രൗണ്ട് സഭകളുടെ രൂപീകരണത്തിനും വഴിതെളിക്കുമെന്നും തുടർന്ന് അണ്ടർഗ്രൗണ്ട് മെത്രാന്മാരും അണ്ടർഗ്രൗണ്ട് വൈദികരും രൂപപ്പെടുമെന്നും അദ്ദേഹം പറയുന്നു.
ചൈനയുടെ സ്പെഷ്യൽ അഡ്മിനിസ്ട്രേറ്റീവ് റീജിയനാണ് ഹോംങ്കോംഗ്. മതപരമായ സ്വാതന്ത്ര്യം ഇവിടത്തെ ജനങ്ങൾ അനുഭവിക്കുന്നുണ്ട്. എന്നാൽ ഇനി അത് പോലും നിഷേധിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ. ആശയപരമായ നയങ്ങൾ നടപ്പിലാക്കിക്കൊണ്ടാണ്ചൈനീസ് ഭരണകൂടം മതപരമായ വിശ്വാസത്തിന് നേരെ ആക്രമണം നടത്തുന്നത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group