വത്തിക്കാൻ സിറ്റി: സുവിശേഷവത്ക്കരണത്തിൽ മതാധ്യാപകരുടെ പ്രാധാന്യത്തെ എടുത്തുകാട്ടി ഫ്രാൻസിസ് മാർപാപ്പ. നവസുവിശേഷവൽക്കരണത്തിനായുള്ള പൊന്തിഫിക്കൽ കൗൺസിൽ സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കാനെത്തിയ
യൂറോപ്യൻ മെത്രാൻ സമിതിയുടെ മതബോധന കമ്മീഷനിൽനിന്നുള്ള 80 പ്രതിനിധികളെ വത്തിക്കാനിൽ സ്വീകരിച്ച് അഭിസംബോധന ചെയ്യ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പരിശുദ്ധാത്മാവിന്റെ പ്രചോദനത്താൽ ദിവ്യബലിയിൽനിന്ന് വിശ്വാസം സ്വീകരിച്ച് അത് കൂടുതൽ ക്രിയാത്മകമായി പകർന്നു നൽകാനുള്ള ദൗത്യം നിറവേറ്റുന്നവരാണ് മതാധ്യാപകർ എന്ന് പറഞ്ഞ മാർപാപ്പ ക്രിസ്തുവിനെ ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്കും മനസിൽനിന്ന് മനസിലേക്കും ജീവിതത്തിൽനിന്ന് ജീവിതത്തിലേക്കും പകരുന്ന മഹത്തായ ഉത്തരവാദിത്വമാണ് മതാധ്യാപകർ നിർവഹിക്കുന്നതെന്നും ഉദ്ബോധിപ്പിച്ചു.
തന്നെ പരിശീലിപ്പിച്ച മതാധ്യാപകരോടുള്ള നന്ദി പങ്കുവെച്ച പാപ്പ, സഭാശുശ്രൂഷയിൽ വ്യാപൃതരായ ലോകമെമ്പാടുമുള്ള മതാധ്യാപകരെ അഭിസംബോധന ചെയ്തുകൊണ്ട് ട്വിറ്റർ സന്ദേശം അയക്കുകയും ചെയ്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group