മതപരമായ പ്രവർത്തനങ്ങൾക്ക് ഓൺലൈൻ ലൈസൻസ് നൽകാനൊരുങ്ങി ചൈനീസ് ഭരണകൂടം

ചൈനയിലെ മതപരമായ പ്രവർത്തനങ്ങൾക്ക് മാർച്ച് പകുതിയോടെ ഓൺലൈൻ ലൈസൻസ് നൽകാനൊരുങ്ങി ചൈനയിലെ ജിയാങ്സു പ്രവിശ്യ. മാർച്ച് ഒന്നിന്, മതപരമായ ഓൺലൈൻ പരിപാടികൾക്ക് ചൈനീസ് സർക്കാർ ഔദ്യോഗികമായി നിരോധനം ഏർപ്പെടുത്തിയിരുന്നു.

മതപരമായ പ്രവർത്തനങ്ങൾ ഓൺലൈനിൽ നടത്തുവാൻൻ ആഗ്രഹിക്കുന്ന ഏതൊരു മതവിഭാഗത്തിനും സർക്കാർ നൽകുന്ന ലൈസൻസ് ലഭിക്കാതെ അത് ചെയ്യാൻ അനുവാദമില്ലായിരുന്നു. മതപരമായ പ്രവർത്തനങ്ങൾക്ക് ഓൺലൈനായി ലൈസൻസ് നൽകുന്നത് ആരംഭിക്കുമെന്ന് ജിയാങ്സു പ്രവിശ്യയുടെ പ്രഖ്യാപനത്തോടെ, ചൈനയിലെ എല്ലാ പ്രവിശ്യകളും ഓൺലൈനായുള്ള ലൈസൻസിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്.

അപേക്ഷകരുടെ ആവശ്യങ്ങൾ സുഗമമാക്കുന്നതിനും മതപരമായ വിവര പരിശോധകരുടെ ശേഷി മെച്ചപ്പെടുത്തുന്നതിനുമായി മതപരമായ വിവര പരിശോധക പരിശീലന കോഴ്സ് നടത്താനും ചൈനയിലെ സെജിയാങ് പ്രവിശ്യ തീരുമാനിച്ചിട്ടുണ്ട്. ചൈന ക്രിസ്ത്യൻ ഡെയ്ലി പ്രകാരം, സെജിയാങ്ങിനെ തുടർന്ന്, അൻഹുയി, ഷാൻഡോംഗ്, ഷാങ്സി, ഗുവാങ്ഡോംഗ് പ്രവിശ്യകളും ലൈസൻസിംഗ് ജോലിയുമായി ബന്ധപ്പെട്ട് സമാനമായ അറിയിപ്പുകൾ നൽകിയിട്ടുണ്ട്.

രാജ്യത്തിന്റെ ദേശീയ സുരക്ഷയും സാമൂഹിക സുസ്ഥിരതയും സംരക്ഷിക്കുന്നതിനാണ് ഈ നടപടികൾ രൂപകൽപന ചെയ്തിരിക്കുന്നതെന്നാണ് ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഉദ്യോഗസ്ഥർ പറയുന്നത്. എന്നാൽ മതപരമായ പ്രവർത്തനങ്ങളിൽ പാർട്ടിയുടെ പിടി മുറുക്കുക എന്നതാണ് യഥാർത്ഥ ഉദ്ദേശ്യമെന്നും നിരീക്ഷകർ അഭിപ്രായപ്പെടുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group