കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് കേരളത്തില്‍ പുതിയതായി തുടങ്ങിയിരിക്കുന്നത് 111 വൃദ്ധസദനങ്ങളാണ്,അതുപോലെ തന്നെ അഞ്ചു വർഷങ്ങൾക്ക് മുൻപ് നമ്മുടെ നാട്ടില്‍ വൃദ്ധനങ്ങളില്‍ കഴിഞ്ഞിരുന്നവരുടെ എണ്ണം 15,000 ആയിരുന്നു. ഇപ്പോഴത് 23,000 ത്തിലേറെ ആയി ഉയര്‍ന്നിരിക്കുന്നു.നമ്മുടെ കാലഘട്ടം എങ്ങോട്ടാണ് പോകുന്നതെന്നതിന്റെ സൂചനയാണ് ഇത്.
വൃദ്ധസദനങ്ങള്‍ വര്‍ദ്ധിക്കുന്നു എന്നത് സൂചിപ്പിക്കുന്നത് കുടുംബ ബന്ധങ്ങളിലെ ഇഴയടുപ്പം കുറയുന്നു എന്നാണ്. മക്കളും മാതാപിതാക്കളും തമ്മില്‍ പണ്ടുകാലങ്ങളില്‍ നിലനിന്നിരുന്ന ആഴമായ ബന്ധം ഇപ്പോള്‍ ശിഥിലമായിരിക്കുന്നു. പുതിയ തലമുറ കൂടുതല്‍ സ്വാര്‍ത്ഥരായിരിക്കുന്നു. മാതാപിതാക്കളെ സൗകര്യപൂര്‍വം ഒഴിവാക്കേണ്ട ഡിസ്‌പോസിബിള്‍ വസ്തുക്കളുടെ കൂടെ കൂട്ടുന്ന പ്രവണതയാണ് വളര്‍ന്നു വരുന്നത്.കുടുംബ ബന്ധങ്ങള്‍ക്ക് വലിയ പ്രാധാന്യം കൊടുത്തിരിക്കുന്ന ഒരു ജനതയായിരുന്നു നമ്മള്‍. പാശ്ചാത്യരാജ്യങ്ങളില്‍ കുടുംബ ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണപ്പോഴും നാം ഇവിടെ കുറേ കാലം മുമ്പു വരെ മാതാപിതാക്കള്‍ക്ക് വീടുകളില്‍ പ്രാധാന്യം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് സ്ഥിതിഗതികള്‍ മാറിയിരിക്കുന്നു. എണ്ണം കൂടുന്ന വൃദ്ധസദനങ്ങള്‍ സൂചിപ്പിക്കുന്നത് നമ്മുടെ കൂടുംബങ്ങളും കുടുംബങ്ങളില്‍ വളരേണ്ട മൂല്യങ്ങളും തകര്‍ച്ചയെ അഭിമൂഖികരിക്കുന്നു എന്നാണ്.മരിച്ചവരെ ഓര്‍മിച്ചു കൊണ്ട് നടത്തിയ ഒരു ചടങ്ങില്‍ ഒരാള്‍ പറഞ്ഞ കാര്യം ഇവിടെ സ്മരിക്കുകയാണ്. നാം ഇന്ന് ആരായിരിക്കുന്നോ അത് ആയിതീര്‍ന്നിതില്‍ നാം നമുക്കു മുമ്പേ മരിച്ചു പോയവരോട്, നമ്മുടെ പൂര്‍വികരോട് കടപ്പെട്ടവരാണ്. ഈ ബോധമാണ് ഇന്ന് നമുക്ക് കൈമോശം വന്നുകൊണ്ടിരിക്കുന്നതും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group