പാലസ്തീൻ തീവ്രവാദികൾക്ക് അനുകൂലമായ പ്രസ്താവനകൾ നീക്കം ചെയ്ത് : ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും

ജറൂസലം: പാലസ്തീൻ തീവ്രവാദികൾക്ക് അനുകൂലമായ പ്രസ്താവനകൾ നീക്കി ഫേസ്ബുക്ക്. ഫേസ്ബുക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങളിൽ പാലസ്തീൻ തീവ്രവാദികൾക്ക് അനുകൂല തരംഗം സൃഷ്ടിക്കാനായി ഉണ്ടാക്കിയ പോസ്റ്റുകളും ചിത്രങ്ങളുമാണ് ഫേസ്ബുക്ക് നീക്കം ചെയ്യുന്നത്. ഇതിനെതിരെ പാലസ്തീൻ പൗരൻമാർ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാൽ, ഇതെല്ലാം അവഗണിച്ചാണ് ഫേസ്ബുക്ക് ടീം തങ്ങളുടെ നിർദേശങ്ങൾ നടപ്പിലാക്കുന്നത്.
ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെകുറിച്ചുള്ള ഉള്ളടക്കങ്ങളാണ് നീക്കംചെയ്യുന്നതിൽ കൂടുതലും. കഴിഞ്ഞ മേയ് മുതലാണ് ഫേസ്ബുക്ക് പാലസ്തീൻ തീവ്രവാദ ആശയങ്ങൾക്ക് സെൻസർഷിപ്പ് ഏർപ്പെടുത്തിയത്.കഴിഞ്ഞ മേയിൽ ഇസ്രയേൽ പ്രവശ്യയിൽ പാലസ്തീൻ തീവ്രവാദികൾ അക്രമം നടത്തിയിരുന്നു. മലയാളി നഴ്സ് അടക്കമുള്ളവർ ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് ഇസ്രയേൽ തിരിച്ചടിച്ചപ്പോൾ പാലസ്തീൻ ഫേസ്ബുക്കിലൂടെ പ്രസ്താവന മുഴക്കിയിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group