റെയില്‍വേ സ്റ്റേഷനുകളുടെ പേരുമാറ്റി; നേമം ഇനി തിരുവനന്തപുരം സൗത്ത്, കൊച്ചുവേളി തിരുവനന്തപുരം നോര്‍ത്ത്

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ നേമം, കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പേര് മാറ്റി സർക്കാർ വിജ്ഞാപനം ഇറങ്ങി.

നേമം റെയില്‍വേ സ്റ്റേഷന്റെ പേര് തിരുവനന്തപുരം സൗത്ത് എന്നും കൊച്ചുവേളി തിരുവനന്തപുരം നോർത്ത് എന്നും മാറ്റിയാണ് വിജ്ഞാപനം ഇറങ്ങിയിരിക്കുന്നത്. സംസ്ഥാന സർക്കാറിൻറെ അപേക്ഷ പരിഗണിച്ചാണ് നടപടി. റെയില്‍വേ ബോർഡിന്റെ ഉത്തരവ് കൂടി പുറത്ത് വന്നാല്‍ ഔദ്യോഗികമായി പേര് മാറ്റം നിലവില്‍ വരും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m