കോട്ടയം:കാരിത്താസ് ആശുപത്രിയുടെ നവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്സമർപ്പണം നടത്തി. ആശുപത്രിയുടെ അറുപതാം വാർഷികാഘോഷ ങ്ങളുടെ ഭാഗമായി ട്ടാണ് നവീകരിച്ച കാൻസർ ഇൻസ്റ്റിറ്റ്യൂട്ട്സമർപ്പണം നടത്തിയത്.കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അങ്കണത്തിൽ നടത്തിയ പ്രത്യേക സമ്മേളനത്തിൽ ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട് നിർവഹിച്ചു.കാൻസറിനെതിരേ സoപൂർണചികിത്സ ഉറപ്പുവരുത്തുന്നതിനായി 2003ൽ തുടക്കം കുറിച്ച കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് എല്ലാവിധ ആധുനിക ചികിത്സാ സംവിധാനങ്ങളോടെ ഏറ്റവും മികച്ച ഡോക്ടർമാരുടെയും ആരോഗ്യപ്രവർത്തകരുടെയും മേൽനോട്ടത്തിൽ സുസജ്ജമാണെന്നു ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് അറിയിച്ചു.നവീകരിച്ച കാൻസർ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഭാഗമായി മെഡിക്കൽ, സർജിക്കൽ, റേഡിയേഷൻ, പാലിയേറ്റീവ് ആൻഡ് കമ്യൂണിറ്റി ഓങ്കോളജി വിഭാഗങ്ങളും ഒപ്പം ന്യൂക്ലിയർ മെഡിസിൻ ആൻഡ് പിഇടി-സിടിയും കൂടുതൽ മികവാർന്ന രീതിയിൽ സമന്വയിപ്പിച്ചിരിക്കുന്നു.മധ്യകേരളത്തിലെ ഏറ്റവും പ്രശസ്തമായ കാൻസർ ഇൻസ്റ്റിറ്റ്യൂട്ടുകളിലൊന്നാണു കാരിത്താസിന്റെത്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsApp group
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group