സ്വർഗ്ഗരാജ്യത്തിലെ പൗരൻമാരാകാൻ ആഗ്രഹിക്കുന്നവർ, പാപങ്ങൾ ഉപേക്ഷിച്ച് ദൈവത്തിലേക്ക് തിരിയുകയും, കൃപയും ശക്തിയും പ്രദാനം ചെയ്യുന്ന ദൈവവചനത്തിൽ വിശ്വസിച്ച്, ക്രിസ്തുവിന്റെ രാജത്വത്തിന് മുഴുവനായും സമർപ്പിക്കുകയും വേണം. ദൈവരാജ്യത്തിനായി ഒരുങ്ങുന്നതിന്റെ ആദ്യപടിയാണ് അനുതാപം. സ്നേഹസ്വരൂപനായ ദൈവത്തിനെതിരായും സഹോദരങ്ങൾക്കെതിരായും പാപം ചെയ്തുപോയി എന്ന തിരിച്ചറിവുണ്ടാകുമ്പോൾ അതോർത്തു ഹൃദയം വേദനിക്കുന്നതു മാത്രമല്ല അനുതാപം.
അനുതാപം എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത് ‘വ്യത്യാസം സംഭവിക്കുക’ എന്നാണ്. അനുതപിക്കുന്ന ഒരു വ്യക്തിയുടെ മനസ്സ് മാറണം, ജീവിതത്തിന്റെ ഉദ്ദേശ്യം മാറണം, പ്രവർത്തികളുടെ ലക്‌ഷ്യം മാറണം, ഹൃദയത്തിന്റെ അവസ്ഥയിൽ മാറ്റം വരണം. ചെയ്തുപോയ പാപങ്ങളെക്കുറിച്ച് പശ്ചാത്തപിക്കുന്നതിനൊപ്പം, ഇനി മേലിൽ ആ പാപങ്ങൾ ആവർത്തിക്കില്ലെന്ന തീരുമാനം എടുക്കുകയും, ആ തീരുമാനം പ്രവർത്തിയിൽ കൊണ്ടുവരുവാൻ കഠിന പരിശ്രമം ചെയ്യുന്നതുമാണ് അനുതാപം. അനുതപിക്കുന്ന വ്യക്തി പാപത്തിനും സ്വാർത്ഥതയ്ക്കും അത്യാഗ്രഹത്തിനും പകരം തന്റെ ഹൃദയത്തിൽ ദൈവത്തിനു ഇടം കൊടുക്കാൻ ശ്രമിക്കുന്നു.
പാപങ്ങളിൽ നിന്നു പിന്തിരിയുന്നതാണ് അനുതാപമെങ്കിൽ, ഹൃദയത്തെ ദൈവത്തിലേക്ക് തിരിക്കുന്നതാണ് വിശ്വാസം. സുവിശേഷത്തിൽ വിശ്വസിക്കുക എന്നാൽ കർത്താവായ യേശുവിലും അവിടുത്തെ വചനങ്ങളിലും വിശ്വസിക്കുക എന്നാണ്. സുവിശേഷത്തിൽ വിശ്വസിക്കുന്ന ഏവർക്കും അതു രക്ഷയിലേക്കു നയിക്കുന്ന ദൈവശക്തിയാണ്. കർത്താവേ, അങ്ങയുടെ തിരുവചനങ്ങൾ ഗ്രഹിക്കുവാനും, അതനുസരിച്ച് വിശ്വസ്തനായി ജീവിക്കുവാനും കർത്താവിൻറെ വരവിനായി എന്നെ ഒരുക്കുവാനും എന്നെ സഹായിക്കണമേ എന്നു നമ്മുക്കു പ്രാർത്ഥിക്കാം…
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group