വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി ആദ്യമായി ഒരുക്കിയ തിരുപ്പിറവി ദൃശ്യം നിര്‍മ്മിച്ചതിന്റെ എണ്ണൂറാമത് വാര്‍ഷികം പ്രമാണിച്ച് ഇക്കൊല്ലം വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ നിര്‍മ്മിക്കുന്ന തിരുപ്പിറവി ദൃശ്യം വിശുദ്ധന്‍ നിര്‍മ്മിച്ച തിരുപ്പിറവി ദൃശ്യത്തിന്റെ തനിപകര്‍പ്പായിരിക്കുമെന്ന് വത്തിക്കാന്‍ അറിയിച്ചു .
സെന്‍ട്രല്‍ ഇറ്റലിയിലെ റിയറ്റി വാലിയില്‍ നിന്നുള്ള തിരുപ്പിറവി ദൃശ്യമായിരിക്കും ഇക്കൊല്ലം പ്രദര്‍ശിപ്പിക്കുക. ആല്‍പ്സ് പര്‍വ്വതനിരകളില്‍ നിന്നുള്ള സില്‍വര്‍ ഫിര്‍ മരമായിരിക്കും ഇക്കൊല്ലത്തെ വത്തിക്കാന്റെ ക്രിസ്തുമസ് ട്രീ.
വടക്കന്‍ ഇറ്റലിയിലെ സലൂസോയിലെ പിയഡ്മോണ്ടെസി രൂപതയിലെ മാക്രാ മുനിസിപ്പാലിറ്റിയില്‍ നിന്നുമാണ് ഈ ട്രീ കൊണ്ടുവരിക.
ഡിസംബര്‍ 9ന് അനാവരണം ചെയ്യുന്ന ഈ അലങ്കാരങ്ങള്‍ 2024 ജനുവരി 7 വരെ സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിക്കും.
തിരുപ്പിറവി ദൃശ്യത്തിന്റെ വലിപ്പവും, അതിലെ ടെറാകോട്ടാ രൂപങ്ങളും ഗ്രെസ്സിയോ പുല്‍ക്കൂടിനെ പ്രതിനിധാനം ചെയ്യുന്നതായിരിക്കും. വിശുദ്ധ ഫ്രാന്‍സിസ് അസീസ്സി യേശു ക്രിസ്തുവിനെ കൈകളില്‍ എടുക്കുമ്പോള്‍ ഒരു ഫ്രാന്‍സിസ്കന്‍ ഫ്രിയാര്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും, പരിശുദ്ധ കന്യകാമാതാവും, വിശുദ്ധ യൌസേപ്പിതാവും സമീപത്ത് നില്‍ക്കുന്നതുമാണ് മുഖ്യപ്രമേയം, ഒരു കഴുതയും, കാളയും രംഗത്തില്‍ ഉള്‍പ്പെടുന്നുണ്ട്. എണ്ണൂറാമത് വാര്‍ഷികത്തെ പ്രതിനിധീകരിക്കുന്നതിനായി അഷ്ടഭുജാകൃതിയിലുള്ള തട്ടിലായിരിക്കും ഇക്കൊല്ലത്തെ പുല്‍ക്കൂട് നിര്‍മ്മിക്കുക. 82 അടി ഉയരമുള്ള ട്രീയാണ് ഇക്കൊല്ലത്തെ സെന്റ് പീറ്റേഴ്സ് ട്രീ. ഡിസംബര്‍ 9ന് വൈകിട്ട് 5 മണിക്കാണ് ഈ ട്രീയിലെ ദീപം തെളിയിക്കലും, ഉദ്ഘാടനവും.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group