റിപ്പോനിരക്ക് 6.5% തന്നെ ; ഭവന, വാഹന വായ്‌പ ചെലവ് വർധിക്കില്ലെന്ന് റിസർവ് ബാങ്ക്

ന്യൂ ഡല്‍ഹി: മുഖ്യ പലിശനിരക്കില്‍ പത്താം തവണയും മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു.

ബാങ്കുകള്‍ക്ക് വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്കായ റിപ്പോനിരക്ക് 6.5 ശതമാനമായി തുടരാൻ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് മാധ്യങ്ങളോട് പറഞ്ഞു.

സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി (എസ്ഡിഎഫ്) നിരക്ക് 6.25%, മാർജിനല്‍ സ്റ്റാൻഡിംഗ് ഫെസിലിറ്റി (എംഎസ്‌എഫ്), ബാങ്ക് നിരക്ക് എന്നിവ 6.75% ആയി തുടരാനും തീരുമാനിച്ചു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനൊപ്പം വളർച്ചയെ പ്രോത്സാഹിപ്പിക്കാൻ കൂടി ന്യൂട്രല്‍ നിലപാട് സ്വീകരിക്കാൻ മോണിറ്ററി പോളിസി കമ്മിറ്റി തീരുമാനിച്ചതായും ശക്തികാന്ത ദാസ് അറിയിച്ചു.

നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയർന്നതോടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസർവ് ബാങ്ക് കോവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വർദ്ധനയാണ് വരുത്തിയത്. എന്നാല്‍ റിസർവ് ബാങ്കിന്റെ കഴിഞ്ഞ 10 മോണിറ്ററി പോളിസി കമ്മിറ്റി യോഗങ്ങളിലും റിപ്പോ നിരക്ക് 6.5 ശതമാനമായി തുടരാനാണ് തീരുമാനിച്ചത്. 2023 ഫെബ്രുവരി മാസത്തിന് ശേഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നില നിർത്തുകയായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group