സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വിൽപന വർധിക്കുന്നതായി റിപ്പോർട്ട്

കേരളത്തിൽ സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരി വിൽപന വർധിക്കുന്നതായി റിപ്പോർട്ട്. കൂടാതെ കൊച്ചിയിലേക്ക് രാസലഹരി ഒഴുക്ക് വർധിച്ചെന്നും സൂചന.
ഇതോടെ സംസ്ഥാനത്ത് ഓപ്പറേഷൻ ക്ലീൻ ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.

സിറ്റി റൂറൽ മേഖലയിൽ നിന്ന് മൂന്ന് മാസത്തിനിടെ പിടിച്ചെടുത്തത് 2 കിലോയോളം എംഡിഎംഎയാണ്. കഞ്ചാവ്, ഹാഷിഷ് ഓയിൽ എന്നിവയുടെ വരവിലും വൻ വർധനയാണ്.

കഴിഞ്ഞ വർഷത്തെ കണക്കുകളെ അപേക്ഷിച്ച് വൻ വർധനയാണ് ലഹരി കേസുകളിൽ രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ വർഷം പിടിച്ചെടുത്ത ഹാഷിഷ് ഓയിലിന്‍റെ അളവ് 158 ഗ്രാം ആയിരുന്നെങ്കിൽ ഈ വർഷം അത് മൂന്നേകാൽ കിലോ ആണ്. കഴിഞ്ഞ വര്‍ഷം 910 എന്‍ഡിപിഎസ് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാൽ ഈ വർഷം 2,707 കേസുകള്‍ ആണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്. 3,214 പേര്‍ വിവിധ കേസുകളിലായി അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group