ഫ്രഞ്ച് കാത്തലിക് മിസ്റ്റിക്കായ മാർത്തെ റോബിൻ സ്ഥാപിച്ച സംഘടനയെ നയിക്കാൻ പ്രത്യേക പ്രതിനിധിയെ വത്തിക്കാൻ നിയമിച്ചു. കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിനാണ് ഈ പ്രത്യേക ചുമതല ലഭിച്ചിരിക്കുന്നത്.
അഞ്ചു പതിറ്റാണ്ടോളം ദിവ്യകാരുണ്യം മാത്രം ഭക്ഷിച്ച് ജീവിച്ച ഫ്രഞ്ച് മിസ്റ്റിക്ക്, മാർത്തേ റോബിൻ സഹസ്ഥാപകയായ ‘ഫോഴേർസ് ഡി ചരിറ്റേ’ എന്ന പ്രസ്ഥാനത്തിന്റെ പൂർണ്ണ അധികാരത്തോടെ താൽക്കാലികമായി അസോസിയേഷന്റെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുക എന്ന ചുമതലയാണ് ഫ്രാൻസിലെ ബോർഡിയൂസ് രൂപതയുടെ മുൻ മെത്രാനായിരുന്ന കർദ്ദിനാൾ ജിയൻ പിയറി റിച്ചാർഡിന് ലഭിച്ചിരിക്കുന്നതെന്ന് ‘ഫോഴേർസ് ഡി ചരിറ്റേ’ സംഘടന വ്യക്തമാക്കി.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group