ജനവാസ മേഖലകളെ പരിസ്ഥിതി ലോല വിജ്ഞാപനത്തിൽ നിന്നും ഒഴിവാക്കണം : കത്തോലിക്ക കോൺഗ്രസ്

പാലക്കാട് ജില്ലയിൽ വില്ലേജുകളെ അതീവ പരിസ്ഥിതിലോല മേഖലയാക്കി
തയ്യാറാക്കിയ കസ്തൂരിരംഗൻ റിപ്പോർട്ട് അനുസരിച്ച് സർയ്ക്ക് പ്രഖ്യാപിച്ച വിജ്ഞാപനത്തിൽ നിന്നും ജനവാസ മേഖലകളെയും കൃഷിസ്ഥലങ്ങളെയും ഒഴിവാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാറുകൾ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്സ് പാലക്കാട് രൂപതാ
നേതൃസമ്മേളനം ആവശ്യപ്പെട്ടു.

സീറോ മലബാർ സഭയുടെ സമുദായ സംഘടനയായ കത്തോലിക്കാ കോൺഗ്രസിന്റെ്റെ രൂപതാ നേതൃസംഗമവും ഗ്ലോബൽ ഭാരവാഹികൾക്ക് സ്വീകരണവും മുണ്ടൂർ യുവക്ഷേത്ര കോളേജിൽ നടത്തി. ഗ്ലോബൽ പ്രസിഡൻ്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.

രൂപത പ്രസിഡൻ്റ് അഡ്വ. ബോബി ബാസ്റ്റിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. രൂപത ഡയറക്ടർ ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ ആമുഖ സന്ദേശവും ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോ.ജോസുകുട്ടി. ജെ. ഒഴുകയിൽ സംഘടനാ സംവിധാന സന്ദേശവും നിർവഹിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m