ക്രൈസ്തവരുടെ പ്രതിഷേധങ്ങൾ വകവെക്കാതെ ഞായറാഴ്ച നിയന്ത്രണങ്ങൾ തുടരും..

ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുക്കൊണ്ട് ഞായറാഴ്ച ലോക്ക് ഡൗൺ തുടരുവാൻ സർക്കാർ തീരുമാനിച്ചു.ഇതോടെ ഞായറാഴ്ച ലോക്ക് ഡൗണിനെതിരെ ക്രൈസ്തവ സമൂഹം നടത്തിയ പ്രതിഷേധo വിഫലമായി.

മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് അടുത്ത ഞായറാഴ്ചയും നിയന്ത്രണങ്ങൾ തുടരാൻ തീരുമാനിച്ചത്.അത്യാവശ്യ യാത്രകൾക്കു മാത്രമാണ് ഞായഴ്ച അനുമതിയുള്ളത്. ഇതിനായി യാത്രയുടെ ആവശ്യം തെളിയിക്കുന്ന രേഖകളോ സ്വയം തയാറാക്കിയ സാക്ഷ്യപത്രമോ കൈയിൽ കരുതണം. ക്രൈസ്തവരുടെ ആരാധന സ്വാതന്ത്ര്യത്തെ വെല്ലുവിളിച്ചുക്കൊണ്ട് ഞായറാഴ്ചയുള്ള നിര്‍ബന്ധിത ലോക്ക് ഡൗണിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരിന്നു.

വാക്സിനേഷനുവേണ്ടിയും ആശുപത്രിയിൽ ചികിത്സയ്ക്കായി പോകുന്നതിനും വിലക്കില്ല. ദീർഘദൂര ബസുകളും ട്രെയിനുകളും മാത്രമാകും സർവീസ് നടത്തുക. എന്നുവരെയാണ് ഞായറാഴ്ച നിയന്ത്രണം എന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. അടുത്ത അവലോകന യോഗത്തിനു ശേഷമേ നിയന്ത്രണങ്ങൾ തുടരേണ്ടതുണ്ടോ എന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂ.

സ്കൂൾ, കോളേജ് ഉൾപ്പെടെയുള്ള വിവിധ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകുകയും ഞായറാഴ്ച മാത്രം ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുന്നതിലെ യുക്തിയില്ലാത്ത നയത്തിനെതിരെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group