ഉയിർപ്പു ദിവസങ്ങളിലെ കുടുംബ പ്രാർത്ഥനയിൽ ഉൾപ്പെടുത്താവുന്ന പ്രാർത്ഥന.
വായിക്കേണ്ട സുവിശേഷ ഭാഗം: ലൂക്കാ 24: 36-43 (ഈശോ ശിഷ്യൻമാർക്ക് പ്രത്യക്ഷനാകുന്നു.)
കുടുംബനാഥൻ: സമാധാനം ആശംസിച്ചു കൊണ്ട് ഞങ്ങൾക്ക് മുൻപിൽ ആഗതനാകുന്ന ഉത്ഥിതനായ യേശുവേ ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ അഭയവും പ്രതീക്ഷയും അങ്ങാണല്ലോ. സഹനത്തേയും മരണത്തേയും പരാജയപ്പെടുത്തി അങ്ങ് ഉയിർത്ത് എഴുന്നേറ്റതുപോലെ, ജീവിത പരാജയങ്ങളിൽ നിന്നും പാപസാഹചര്യങ്ങളിൽ നിന്നും ഉയിർത്തെഴുന്നേൽക്കുവാൻ ഞങ്ങളെ സഹായിക്കേണമേ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ സർവേശ്വരാ എന്നേക്കും.
അംഗങ്ങൾ: ആമ്മേൻ.
കുടുംബനാഥൻ: നമുക്ക്
പ്രാർത്ഥിക്കാം, നമ്മുടെ എല്ലാ
ആവശ്യങ്ങളിലും നമ്മുടെ ദൃഢമായ വിശ്വാസത്തിൽ നമുക്ക് പറയാം, ഈശോയെ ഞങ്ങളെ രക്ഷിക്കണമേ! എല്ലാ സംശയങ്ങളിൽ നിന്നും, ആകുലതകളിൽ നിന്നും, പ്രലോഭനങ്ങളിൽ നിന്നും ഉത്ഥിതനായ ഈശോയെ ഞങ്ങളെ രക്ഷിക്കണമേ!
എന്റെ ഏകാന്തതയുടെ മണിക്കൂറുകളിൽ, വിഷമതകളിൽ, ലൗകിക പരീക്ഷണങ്ങളിൽ…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ഹൃദയം പരാജയ ഭാരത്താൽ തകരുമ്പോഴും, പ്രത്യാശ നശിക്കുമ്പോഴും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ
എന്നെ രക്ഷിക്കണമേ.
എന്റെ ക്ഷമ നശിക്കുമ്പോഴും, എന്റെ അനുസരണകേടിലും
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ഹൃദയം പരാജയ ഭാരത്താൽ തകരുമ്പോഴും, പ്രത്യാശ നശിക്കുമ്പോഴും… എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ക്ഷമ നശിക്കുമ്പോഴും, എന്റെ അനുസരണകേടിലും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ
എന്നെ രക്ഷിക്കണമേ.
എന്റെ രോഗങ്ങളിലും, ആകുലതകളിലും, ഞാൻ ഒറ്റപെടുമ്പോഴും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
എന്റെ ബലഹീനതകളാൽ ഞാൻ വീഴുമ്പോൾ… എല്ലാവരും: ഉത്ഥിതനായ ഈശോയെ
എന്നെ രക്ഷിക്കണമേ.
എന്റെ കടബാധ്യതകളിലും, ശാരീരിക മാനസിക ബുദ്ധിമുട്ടുകളിലും…
എല്ലാവരും: ഉത്ഥിതനായ ഈശോയെ എന്നെ രക്ഷിക്കണമേ.
“എന്റെ ആത്മാവേ നീ എന്തിനു വിഷാദിക്കുന്നു. നീ എന്തിനു നെടുവീർപ്പെടുന്നു. ദൈവത്തിൽ പ്രത്യാശ വയ്ക്കുക (സങ്കീ. 43:5)
(എല്ലാവരും ഒരുമിച്ചു 3 പ്രാവശ്യം നെറ്റിയിൽ കുരിശു വരച്ചു, 3 പ്രാവശ്യം ഈ സങ്കീർത്തന ഭാഗം ചൊല്ലുക.)
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group