ക്രിസ്തുവിന്റെ ഉത്ഥാനം മാനവകുലത്തിന്റെ പ്രതീക്ഷകൾക്കു പുനർജ്ജന്മം നല്കുന്നതായി ഫ്രാൻസിസ് മാർപാപ്പാ.
ഈസ്റ്റർ ദിനത്തിൽ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ മട്ടുപ്പാവിൽനിന്ന് ‘ഉർബി എത്ത് ഓർബി (നഗരത്തിനും ലോകത്തിനും)’ സന്ദേശം നല്കുകയായിരുന്നു അദ്ദേഹം.
മരണത്തിൽ നിന്നു ജീവനിലേക്കും പാപത്തിൽ നിന്നു പാപവിമുക്തിയിലേക്കും ഭീതിയിൽനിന്നു ധൈര്യത്തിലേക്കും ഒറ്റപ്പെടലിൽനിന്നു കൂട്ടായ്മയിലേക്കുമുള്ള മനുഷ്യവർഗത്തിന്റെ കടന്നുപോക്ക് യേശുവിലൂടെയാണെന്നു മാർപാപ്പ ചൂണ്ടിക്കാട്ടി.
മരണത്തെ തോൽപ്പിച്ച കർത്താവ് മനുഷ്യർക്കായി ജീവനിലേക്ക് ഒരു പാലം പണിതിരിക്കുന്നു. ക്രിസ്തുവിന്റെ ഉത്ഥാനം സത്യമാണ്. മനുഷ്യവർഗത്തിന്റെ പാതയിൽ നേരിടുന്ന വെല്ലുവിളികളെ മറികടക്കാമെന്ന പ്രതീക്ഷ ഉത്ഥാനം നല്കുന്നു.
യുക്രെയ്നിലെ ജനങ്ങൾക്കു സമാധാനവും റഷ്യയിലെ ജനങ്ങൾക്ക് ഈസ്റ്ററിന്റെ വെളിച്ചവും ലഭിക്കാൻ മാർപാപ്പ പ്രത്യേകം പ്രാർഥിച്ചു. യുദ്ധത്തിൽ ഉറ്റവരെ നഷ്ടപ്പെട്ടവർക്കും മുറിവേറ്റവർക്കും കർത്താവ് സാന്ത്വനമേകട്ടെ. സമാധാനം മോഹിക്കുന്ന സിറിയൻ ജനതയ്ക്കും ഭൂകന്പത്തിന്റെ കെടുതികൾ നേരിടുന്ന തുർക്കി ജനതയ്ക്കും ഇസ്രയേൽ-പലസ്തീൻ സമാധാന ചർച്ചകൾ പുനരാരംഭിക്കുന്നതിനുമായി മാർപാപ്പ പ്രത്യേകം പ്രാർത്ഥിച്ചു.
സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ മാർപാപ്പയുടെ വാക്കുകൾ ശ്രവിക്കാനായി ഒരു ലക്ഷത്തിലധികം വിശ്വാസികൾ എത്തിയിരുന്നു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group