സമൂഹ സേവനo ലക്ഷ്യമാക്കിക്കൊണ്ടുള്ള വികസന മാതൃകകളാണ് നടത്തേണ്ടതെന്ന് ഓർമ്മിപ്പിച്ച് മാർപാപ്പാ.
ഇറ്റലിയിലെ ലാത്സിയോ മേഖലയിൽ നിന്നുള്ള സർവ്വകലാശാലകളിലെ റെക്ടർമാരുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം മനുഷ്യ വ്യക്തിയെ പ്രധാന കേന്ദ്രമാക്കുന്ന സാമ്പത്തിക, സാംസ്കാരിക, സാമൂഹിക മാതൃകകൾ തിരികെ കൊണ്ടു വരുന്നത് പുനർവിചിന്തനം ചെയ്യാൻ തങ്ങളുടെ സ്ഥാപനങ്ങളെ പ്രതിജ്ഞാബദ്ധമാക്കണമെന്ന് പാപ്പാ പറഞ്ഞു.
പകർച്ച വ്യാധികൾ, യൂറോപ്പിലെ യുദ്ധം, ആഗോള പാരിസ്ഥിതിക പ്രശ്നം, അസമത്വങ്ങളുടെ വളർച്ച എന്നിവ “ത്വരിതഗതിയിൽ നമ്മെ വെല്ലുവിളിക്കുന്നുവെന്നുo” മാർപാപ്പാ ചൂണ്ടിക്കാട്ടി.
നാം പ്രതിസന്ധിയിലാണ് എന്ന സത്യം നമ്മോടു തന്നെ പറയണമെന്ന് പറഞ്ഞ പാപ്പാ പ്രതിസന്ധിയിലായിരിക്കുന്നത് ഒരു നല്ല കാര്യമാണെന്നും അത് നമ്മെ വളർത്തുമെന്നും കൂട്ടിച്ചേർത്തു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group