മുന്‍ ആംഗ്ലിക്കന്‍മെത്രാന്‍ കത്തോലിക്ക സഭയിലേക്ക്..

ആംഗ്ലിക്കൻ രൂപതയുടെ മുൻ മെത്രാൻ പീറ്റർ ഫോർസ്റ്റർ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി റിപ്പോർട്ട്.

‘ചർച്ച് ടൈംസ്’ എന്ന സ്വതന്ത്ര ആംഗ്ലിക്കൻ മാധ്യമമാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.22 വർഷത്തോളം ചെസ്റ്റർ രൂപതയെ നയിച്ച പീറ്റർ ഫോർസ്റ്റർ, ഏറ്റവും കൂടുതൽ കാലം ചുമതല വഹിച്ച ആംഗ്ലിക്കൻ മെത്രാനാണ്. 273 ഇടവകകൾ രൂപതയുടെ കീഴിൽ ഉണ്ടായിരുന്നു. 2019 സെപ്റ്റംബർ മാസം അറുപത്തിയൊന്‍പതാം വയസ്സിൽ രാജിവെച്ചതിനു ശേഷം ഭാര്യയോടൊപ്പം പീറ്റർ ഫോർസ്റ്റർ സ്കോട്ട്‌ലൻഡിലേക്ക് താമസം മാറ്റി.സ്കോട്ട്ലൻഡിലെ കത്തോലിക്ക സഭ കഴിഞ്ഞവർഷം ഒടുവിലാണ് അദ്ദേഹത്തെ സ്വീകരിച്ചതെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കത്തോലിക്ക സഭയിലേക്കു കടന്നു വന്ന മൂന്നാമത്തെ ആംഗ്ലിക്കൻ മെത്രാനാണ് പീറ്റർ ഫോർസ്റ്റർ.

ഇംഗ്ലീഷ് ആംഗ്ലിക്കൻ – റോമൻ കാത്തലിക്ക് കമ്മറ്റി അംഗം കൂടിയായ പീറ്റർ ഫോർസ്റ്റർ, ആംഗ്ലിക്കൻ സഭ സ്ത്രീകളെ മെത്രാൻ പദവിയിലേക്ക് ഉയർത്തുന്നത് മറ്റു സഭകളുമായുള്ള എക്യുമെനിക്കൽ ചർച്ചകളിൽ വിള്ളൽ വീഴ്ത്തുമെന്ന് ആശങ്ക പ്രകടിപ്പിച്ചിരുന്നു. 2013ൽ സ്വവർഗ്ഗ വിവാഹം ഇംഗ്ലണ്ടിലും, വെയിൽസിലും നിയമവിധേയമാക്കാനുളള ബില്ലിന്മേൽ ഉള്ള ചർച്ച പ്രഭുസഭയിൽ നടന്നപ്പോൾ ആംഗ്ലിക്കൻ സഭയുടെ പ്രതിനിധി എന്ന നിലയിൽ അദ്ദേഹം ബില്ലിനെ ശക്തമായി എതിർക്കുകയും ചെയ്തിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group