റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ നടക്കും

സുറിയാനി കത്തോലിക്കാ സഭ കൂരിയ ബിഷപ്പായി നിയമിതനായ തിരുവല്ല അതിരൂപതയിലെ വൈദികൻ റവ.ഡോ. ആന്റണി കാക്കനാട്ടിന്റെ റമ്പാൻ പട്ട സ്വീകരണ ശുശ്രൂഷ നാളെ നടക്കും.

രാവിലെ ഏഴു മണിക്ക് തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കുന്ന സമൂഹബലി മധ്യേ നിയുക്ത മെത്രാന് റമ്പാൻ സ്ഥാനം നൽകും. മെത്രാൻ സ്ഥാനാഭിഷേകത്തിനു മുന്നോടിയായിട്ടാണ് വൈദികൻ പൂർണ്ണ സന്ന്യാസ പദവിയിലേക്ക് ഉയർത്തപ്പെടുന്ന റമ്പാൻ സ്ഥാനം നൽകുന്നത്.

ശുശ്രൂഷകൾക്ക് മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബ സേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവ, തിരുവല്ല അതിരൂപതാധ്യക്ഷൻ ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ്, സഭയിലെ മറ്റു മെത്രാപ്പോലീത്തമാർ എന്നിവർ കാർമ്മികരാകും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group