തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാളായി റവ. ഡോ. ഐസക് പറപ്പള്ളിൽ സ്ഥാനമേൽക്കും.

പത്തനംതിട്ട: തിരുവല്ല അതിരൂപതയുടെ മുഖ്യ വികാരി ജനറാളായി റവ. ഡോ. ഐസക് പറപ്പള്ളിൽ സ്ഥാനമേൽക്കും.ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് തിരുവല്ല മേരിഗിരി അരമന ചാപ്പലിൽ വെച്ച് നടക്കുന്ന പ്രത്യേക ശുശ്രൂഷയിൽ മുഖ്യ വികാരി ജനറാൾ സ്ഥാനം ആർച്ച് ബിഷപ്പ് ഡോ.തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്തയിൽ നിന്നും ഫാ.ഐസക് പറപ്പള്ളിൽ സ്ഥാനം ഏറ്റെടുക്കുo. തിരുവല്ല അതിരൂപതയുടെ പതിനഞ്ചാമത് വികാരി ജനറാളായിട്ടാണ് റവ.ഡോ. ഐസക്ക് പറപ്പള്ളിൽ നിയമിതനാകുന്നത്ത്. കടമാങ്കുളം പറപ്പള്ളിൽ പരേതനായ പി.ജെ. ഇടിച്ചാണ്ടിയുടെയും, ശോശാമ്മയുടെയും രണ്ടാമത്തെ മകനാണ്. 4 സഹോദരങ്ങൾ . 1990-ൽ അഭിവന്ദ്യ ഗീവർഗീസ് മാർ തിമോത്തിയോസ് മെത്രാപ്പോലീത്തായിൽ നിന്നും വൈദിക പട്ടം സ്വീകരിച്ച അച്ചൻ അതിരൂപതയിലെ നിരവധി ഇടവകകളിൽ വികാരിയായിരുന്നു. തിരുവല്ല സെന്റ് ജോൺസ് മെത്രാപ്പോലീത്തൻ കത്തീഡ്രൽ വികാരിയായിരിക്കെയാണ് പുതിയ നിയമനം. ആലുവ സെമിനാരിയിൽ നിന്നും ദൈവശാസ്ത്രം പൂർത്തിയാക്കിയ അച്ചൻ റോമിലെ പൊന്തിഫിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ആരാധനക്രമ ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. അതിരൂപത ചാൻസലർ , MACFAST കോളേജ് മാനേജർ , MICFAST കോളേജ് ഡയറക്ടർ, മതബോധന സയറക്ടർ, ഐക്യദീപം ചീഫ് എഡിറ്റർ, എഫേത്ത ഡയറക്ടർ, തുടങ്ങി വിവിധ തസ്തികയിൽ സേവനമനുഷ്ടിച്ചു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group