സ്പെയിനിലെ വൈദികനായ ഫാ. ജോസ് മരിയ പോളോ റെജോൺ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്

ക്രൈസ്തവ മതപീഡന കാലഘട്ടത്തിൽ രക്തസാക്ഷിയായ സ്പെയിനിലെ ഗ്രാനഡ അതിരൂപതാ വൈദികൻ ഫാ. ജോസ് മരിയ പോളോ റെജോൺ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്ക്. ഫെബ്രുവരി 26 നാണ് ഈ വൈദികന്റെ നാമകരണ നടപടികൾ നടക്കുന്നത്.

1930 കളിൽ സ്പെയിനിൽ നടന്ന മതപീഡനത്തിനിടെ ഫാ. പോളോ മറ്റ് 15 കൂട്ടാളികളോടൊപ്പം രക്തസാക്ഷിയായാണ് മരിച്ചത്. 1890-ൽ മോനാച്ചിൽ (ഗ്രാനഡ) ജനിച്ച ഇദ്ദേഹം 1918ൽ വൈദികനായി അഭിഷിക്തനായി. ജീവിതത്തിന്റെ അവസാന വർഷങ്ങളിൽ അരീനസ് ഡെൽ റേ (ഗ്രാനഡ) നഗരത്തിലെ ഒരു ഇടവക വികാരിയായിരുന്നു.ക്രൈസ്തവ വിശ്വാസം സംരക്ഷിക്കുവാൻ വളരെയേറെ പരിശ്രമിച്ച വൈദികനായിരുന്നു ഇദ്ദേഹം.

1936 ആഗസ്റ്റ് ആറിന് അരീനസ് ഡെൽ റേ യിലെ ദൈവാലയം സൈനികർ തകർക്കുകയും ഒരു തൊഴുത്തിൽ ഒളിച്ചിരുന്ന ഫാ. പോളോയെ വെടിവച്ചു കൊലപ്പെടുത്തുകയുമായിരുന്നു. മരിക്കുമ്പോൾ അദ്ദേഹത്തിന് 46 വയസായിരുന്നു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group