മൃതശരീരം മെഡിക്കല്‍ കോളജിലേക്ക് ദാനം ചെയ്യാനായി പുതുക്കിയ മാര്‍ഗനിര്‍ദേശം മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം പുറത്തിറക്കി.
താത്പര്യമുള്ളവര്‍ മാര്‍ഗ നിര്‍ദ്ദേശപ്രകാരം സമ്മതപത്രം തയ്യാറാക്കി ഫോണ്‍ നമ്ബര്‍ സഹിതം രേഖകള്‍ തയ്യാറാക്കി പോസ്റ്റലായി അനാട്ടമി വിഭാഗത്തിലേക്ക് അയക്കണം. ബോഡി ഡോണര്‍ ഐ.ഡി കാര്‍ഡ് ദാതാവിന്റെ അഡ്രസിലേക്ക് അയച്ച് കൊടുക്കും.
നിര്‍ദ്ദിഷ്ട മാതൃകയില്‍ നൂറ് രൂപയുടെ മുദ്രപത്രത്തില്‍ സത്യവാങ്മൂലം തയ്യാറാക്കി ഗവ. മെഡിക്കല്‍ കോളേജ് അനാട്ടമി വിഭാഗം പ്രൊഫസര്‍ക്ക് നല്‍കണം. ദാതാവിന്റെ നിയമപരമായ എല്ലാ അവകാശികളുടെയും സമ്മതം നിര്‍ബന്ധമാണ്. ആറ് മണിക്കൂറില്‍ കൂടുതല്‍ സമയമെടുക്കുമെങ്കില്‍ ശരീരം ഫ്രീസറില്‍ സൂക്ഷിച്ചാകണം അനാട്ടമി ഡിപ്പാര്‍ട്ട്‌മെന്റിലേക്ക് എത്തിക്കേണ്ടത്. ഇക്കാര്യം ബന്ധുക്കളെ ബോദ്ധ്യപ്പെടുത്തണം. എല്ലാ നിര്‍ദ്ദേശങ്ങളും ദാതാവിന്റെ ബന്ധുകള്‍ അറിഞ്ഞിരിക്കണം. ബന്ധുക്കള്‍ ഇല്ലാത്തപക്ഷം അക്കാര്യം വ്യക്തമാക്കണം.
മറ്റ് നിബന്ധനകള്‍ ഇവ
സമ്മതപത്രത്തില്‍ എല്ലാ അവകാശികളും രണ്ട് സാക്ഷികളും ഒപ്പിടണം
സമ്മതപത്രത്തിനൊപ്പം ദാതാവിന്റെ ഫോട്ടോയും ആധാര്‍ കാര്‍ഡിന്റെ കോപ്പിയും എല്ലാ അനന്തരാവകാശികളുടെയും സാക്ഷികളുടെയും ആധാര്‍ കാര്‍ഡിന്റെ കോപ്പികളും നല്‍കണം.രേഖകള്‍ സമ്ബൂര്‍ണ്ണമായി സമര്‍പ്പിച്ചാല്‍ ‘ബോഡി ഡോണര്‍ ഐഡി കാര്‍ഡ് കിട്ടും ഈ കാര്‍ഡ് എപ്പോഴും കൈവശമുണ്ടാകണം.മരണശേഷം ആറ് മണിക്കൂറില്‍ മൃതശരീരം മെഡിക്കല്‍ കോളേജിലെത്തിക്കണം.
പോസ്റ്റുമോര്‍ട്ടം ചെയ്തതാണെങ്കില്‍ ദാനം ചെയ്യാൻ രജിസ്റ്റര്‍ ചെയ്തതാണെങ്കിലും സ്വീകരിക്കില്ല.
വിവരങ്ങള്‍ക്ക് 9446435566, 0487 2201355
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group