കോവിഡ്,ഒമിക്രോൺ വ്യാപന പശ്ചാത്തലത്തില്‍, വിശ്വാസികള്‍ ദേവാലയങ്ങളിലെ ആരാധനകളില്‍ ഓണ്‍ലൈനിലൂടെ മാത്രമേ പങ്കെടുക്കാവൂ എന്ന കേരള സര്‍ക്കാരിന്റെ കര്‍ശന നിയന്ത്രണം യുക്തിസഹമല്ലെന്ന് കെസിബിസി.
മറ്റു പല മേഖലകളിലും നിയന്ത്രണങ്ങളോടുകൂടി പരിപാടികള്‍ അനുവദിക്കുമ്പോള്‍, കോവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചുവരുന്ന ദേവാലയങ്ങള്‍ക്കു മാത്രമായി ഇത്തരമൊരു കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് പുനഃപരിശോധിക്കേണ്ടതാണെന്ന് കെസിബിസി ആവശ്യപ്പെട്ടു .
ആഴ്ചയിലെ മറ്റു ദിവസങ്ങളില്‍ ഏര്‍പ്പെടുത്താത്ത നിയന്ത്രണങ്ങള്‍, ഞായറാഴ്ചകളില്‍ മാത്രമായി ഏര്‍പ്പെടുത്തിയിരിക്കുന്നത് ക്രിസ്തീയ വിഭാഗങ്ങളുടെ ആരാധനാവകാശങ്ങളെ ഹനിക്കുന്നതാണെന്നും സര്‍ക്കാര്‍ വിശ്വാസസമൂഹത്തിന്റെ ആരാധനാവകാശങ്ങളെ മാനിച്ചു കോവിഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group