ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍​ക്കു മാ​ത്ര​മാ​യു​ള്ള കോവിഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പു​നഃപ​രി​ശോ​ധി​ക്ക​ണം: കെ​സി​ബി​സി

കോ​​​വി​​​ഡ്,ഒമിക്രോൺ വ്യാ​​​പ​​​ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ല്‍, വി​​​ശ്വാ​​​സി​​​ക​​​ള്‍ ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ളി​​​ലെ ആ​​​രാ​​​ധ​​​ന​​​ക​​​ളി​​​ല്‍ ഓ​​​ണ്‍​ലൈ​​​നി​​​ലൂ​​​ടെ മാ​​​ത്ര​​​മേ പ​​​ങ്കെ​​​ടു​​​ക്കാ​​​വൂ എ​​​ന്ന കേ​​​ര​​​ള സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ക​​​ര്‍​ശ​​​ന നി​​​യ​​​ന്ത്ര​​​ണം യു​​​ക്തി​​​സ​​​ഹ​​​മ​​​ല്ലെ​​​ന്ന് കെ​​​സി​​​ബി​​​സി.

മ​​​റ്റു പ​​​ല മേ​​​ഖ​​​ല​​​ക​​​ളി​​​ലും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളോ​​​ടു​​​കൂ​​​ടി പ​​​രി​​​പാ​​​ടി​​​ക​​​ള്‍ അ​​​നു​​​വ​​​ദി​​​ക്കു​​​മ്പോ​​​ള്‍, കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കൃ​​​ത്യ​​​മാ​​​യി പാ​​​ലി​​​ച്ചു​​​വ​​​രു​​​ന്ന ദേ​​​വാ​​​ല​​​യ​​​ങ്ങ​​​ള്‍​ക്കു മാ​​​ത്ര​​​മാ​​​യി ഇ​​​ത്ത​​​ര​​​മൊ​​​രു ക​​​ടു​​​ത്ത നി​​​യ​​​ന്ത്ര​​​ണം ഏ​​​ര്‍​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത് പു​​​നഃ​​പ​​​രി​​​ശോ​​​ധി​​​ക്കേ​​​ണ്ട​​​താ​​​ണെന്ന് കെസിബിസി ആവശ്യപ്പെട്ടു .

ആ​​​ഴ്ച​​​യി​​​ലെ മ​​​റ്റു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ ഏ​​​ര്‍​പ്പെ​​​ടു​​​ത്താ​​​ത്ത നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍, ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ല്‍ മാ​​​ത്ര​​​മാ​​​യി ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യി​​​രി​​​ക്കു​​​ന്ന​​​ത് ക്രി​​​സ്തീ​​​യ വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ ആ​​​രാ​​​ധ​​​നാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ ഹ​​​നി​​​ക്കു​​​ന്ന​​​താ​​​ണെന്നും സ​​​ര്‍​ക്കാ​​​ര്‍ വി​​​ശ്വാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ആ​​​രാ​​​ധ​​​നാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളെ മാ​​​നി​​​ച്ചു കോ​​​വി​​​ഡ് നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ള്‍ കൊ​​​ണ്ടു​​​വ​​​ര​​​ണ​​​മെ​​​ന്ന് കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group