സംസ്ഥാനത്ത് അരി വില കുതിക്കുന്നു

വിലകയറ്റo കൊണ്ട് നട്ടം തിരിയുന്ന കേരളീയർക്ക് വീണ്ടും ഇരുട്ടടിയായി അരി വിലയിലെ വർദ്ധന.

വിവിധ അരി ഇനങ്ങളുടെ വിലയില്‍ 45 ദിവസത്തിനുള്ളിൽ 20 ശതമാനത്തോളം വർധവാണ് ഉണ്ടായിരിക്കുന്നത്.

ഓണം ആകുമ്പോഴേക്കും ഇനിയും വില വർധിക്കാനാണ് സാധ്യത.
മലബാർ ജില്ലകളില്‍ ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ള താരതമ്യേന വിലകുറഞ്ഞ നൂർജഹാൻ അരിക്ക് 10 രൂപയാണ് വർധിച്ചത്. ഒന്നര മാസം മുൻപ് 37 മുതൽ 38 രൂപ വരെ ഉണ്ടായിരുന്ന നൂർജഹാൻ അരിക്ക് 39 മുതൽ 40 രൂപ വരെയാണിപ്പോള്‍.

48 രൂപയുണ്ടായിരുന്ന മട്ട അരിക്ക് 52 രൂപയായി. 40 മുതൽ 43 രൂപ വരെയുണ്ടായിരുന്ന കുറുവ അരിക്കും 3 രൂപയിലധികമാണ് വർദ്ധിച്ചത്. പൊന്നി അരിക്ക് 48 ൽ നിന്നും 52 ആയി. പച്ചരിക്കും വില ക്രമാതീതമായി ഉയർന്നു. 32 മുതൽ 33 വരെ ഉണ്ടായിരുന്ന പച്ചരിക്ക് 37 മുതൽ 39 രൂപ വരെയായി.

അരിയുടെ കയറ്റുമതി വർദ്ധിച്ചതോടെയാണ് വില വർധിക്കാൻ കാരണമാകുന്നതെന്നാണ് മൊത്ത വ്യാപാരികൾ പറയുന്നത്. ഓണക്കാലത്ത് ആന്ധ്രയില്‍ നിന്നുള്ള അരി വിതരണം കുറയുന്നതോടെ പ്രതിസന്ധി രൂക്ഷമാവുകയും ചെയ്യും.


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group