ഗർഭച്ഛിദ്രത്തിനുള്ള അവകാശം ഒഴിവാക്കുന്നതിനായി ഭരണഘടനാ ഭേദഗതിക്കൊരുങ്ങി അയേവ സംസ്ഥാനം

ഗർഭച്ഛിദ്രത്തിനുള്ള അവകാശം അല്ലെങ്കിൽ ഗർഭച്ഛിദ്രത്തിനു ലഭിക്കുന്ന പൊതു ധനസഹായം ഒഴിവാക്കുവാൻ വേണ്ടി ഭരണഘടനാ ഭേദഗതിക്കൊരുങ്ങി അമേരിക്കയിലെഅയേവ സംസ്ഥാനം. അതിന്റെ മുന്നൊരുക്കമായി ഈ ആഴ്ച്ച സെനറ്റിൽ സംയൂക്ത പ്രമേയം പാസ്സാക്കി . പുതിയ ഭരണഘടനായനുസരിച്ച്ഗർഭച്ഛിദ്രം നടത്തുന്നതിനുള്ള അവകാശം അനുവദിക്കുകയോ അംഗീകരിക്കുകയോ സുരക്ഷിതമാക്കുകയോ ചെയ്യുന്നില്ല. കൂടാതെ ഗർഭച്ഛിദ്രത്തിനായി ലഭിക്കുന്ന പൊതു ധന സഹായവും നൽകുകയില്ല . 2018 ലെ സംസ്ഥാന ഭരണഘടനയിൽ ഗർഭച്ഛിദ്രത്തിനുള്ള അവകാശം സംസ്ഥാനത്തെ സുപ്രീം കോടതി കണ്ടെത്തിയതിനാൽ ഈ പുതിയ ഭേദഗതി അയേവയെ സംബന്ധിച്ചിടത്തോളം വളരെ നിർണായകമാണ് . ജനുവരി 27 ന് 55 – ൽ 44 വോട്ടുകൾ ലഭിച്ചുപാസായ പുതിയ പ്രമേയം നീണ്ട ചർച്ചകൾക്ക് ശേഷം ബലാത്സംഗംപോലുള്ള സംഭവങ്ങൾക്ക് ഗർഭഛിദ്രം നടത്തുന്നതിന് ഇളവുകൾ നൽകുന്നു. പുതിയ ഭരണ ഘടന ഭേദഗതിയെ പിന്തുണയ്ക്കുന്നതയ് അയവയിലെ കത്തോലിക്കാ സമ്മേളനം അറിയിച്ചു. നിലവിൽ 20 ആഴ്ച്ച വരെയുള്ള ഗർഭച്ഛിദ്രം അയേവയിൽ നിയമ വിധേയമാണ്.

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsApp group