പെർത്ത്: സ്രാവിന്റെ ആക്രമണത്തിൽ നിന്ന് തന്റെ ജീവൻ പണയപ്പെടുത്തി, യുവാവിനെ രക്ഷിച്ച കത്തോലിക്കാ വൈദീകന് ധീരതയ്ക്കുള്ള 2022ലെ ദേശീയ പുരസ്‌ക്കാരം സമ്മാനിച്ച് ഓസ്‌ട്രേലിയ.
തിരമാലകളിലൂടെ തെന്നിനീങ്ങുന്ന, ‘സർഫിംഗ്’ വിനോദത്തിൽ ഏർപ്പെട്ടിരുന്ന ഫിൽ മുമ്മെർട്ട് എന്ന 28 വയസുകാരനെ രക്ഷിച്ച ഫാ. ലിയാം റയാനാണ് ധീരതയ്ക്കുള്ള പുരസ്‌ക്കാരം നേടിയത്. ആ യുവാവിനെ രക്ഷിക്കാൻ വൈദികനൊപ്പം പങ്കുചേർന്ന മറ്റ് രണ്ടുപേരും പുരസ്‌ക്കാരത്തിന് അർഹരായിട്ടുണ്ട്.
കോമൺവെൽത്ത് ഓഫ് ഓസ്ട്രേലിയ ഗവർണർ ജനറൽ ഡേവിഡ് ഹർലിയാണ് ഇവർ ഉൾപ്പെടെ ധീരതയ്ക്കുള്ള പുരസ്‌ക്കാരത്തിനായി തിരഞ്ഞെടുക്കപ്പെട്ട 15 പേരുടെ പേരുകൾ പ്രഖ്യാപിച്ചത്. അപകടമോ അത്യാപത്തോ നേരിടേണ്ടിവന്ന നിമിഷത്തിൽ ഇവർ കാഴ്ചവെച്ച ധീരതയ്ക്കുള്ള അംഗീകാരമാണ് ഈ പുരസ്‌ക്കാരം.
പെർത്തിലെ റിഡംപ്റ്ററിസ് മേറ്റർ മിഷനറി സെമിനാരിയിൽ പഠനം പൂർത്തിയാക്കിയ ഫാ. ലിയാം ഇപ്പോൾ മിഡ്ലാൻഡിലുള്ള സെന്റ് ബ്രിജിഡ്സ് ദൈവാലയത്തിൽ സഹവികാരിയാണ്.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group