പെരുന്ന സെന്റ് ആന്റണീസ് പള്ളിയിൽ കവർച്ച..

ചങ്ങനാശേരി ∙ പെരുന്ന സെന്റ് ആന്റണീസ് പള്ളിയിൽ മോഷണം നടന്നു. 3 നേർച്ചപ്പെട്ടികളുടെ താഴുകൾ തകർത്ത നിലയിൽ കണ്ടെത്തി. ചങ്ങനാശേരി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.ഇന്നലെ രാവിലെ പള്ളിയിൽ എത്തിയ ശുശ്രൂഷകനാണു കതകു തുറന്നു കിടക്കുന്നതു കണ്ടത്. കതകിന്റെ മുൻവശത്തെ ഓടാമ്പൽ തകർത്ത ശേഷം, അകത്തു നിന്നു വാതിൽ പാളികൾക്കു കുറുകെ ഇട്ടിരുന്ന ഇരുമ്പ് പട്ട നീക്കിയാണു മോഷ്ടാക്കൾ ഉള്ളിൽ കടന്നത്. രൂപക്കൂടുകൾക്കു മുൻപിൽ ഉള്ള 2 നേർച്ചപ്പെട്ടികളുടെയും പള്ളിയുടെ മുൻവശത്തുള്ള നേർച്ചപ്പെട്ടിയുടെയും താഴുകൾ തകർത്ത നിലയിലാണ്. പള്ളിയുടെ സങ്കീർത്തിയിലും പരിസരത്തുമുള്ള മേശകളും അലമാരകളും തുറന്നു നോക്കുകയും കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങൾ അലമാരയിൽ നിന്നു പുറത്തെടുത്ത് ഇടുകയും ചെയ്തിട്ടുണ്ട്. ഏകദേശം 19,000 രൂപയോളം മോഷണം പോയതായാണ് സംശയിക്കുന്നത് …


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍
Follow this link to join our
 WhatsAppgroup

ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our
 Telegram group