സ്വപ്നങ്ങളിലേക്ക് കണ്ണുകൾ തുറക്കാൻ ലോക ശിശുദിനത്തിൽ കുട്ടികളോട് ആഹ്വാനം ചെയ്ത് റോബർട്ടോ ബെനിഗ്നി

സ്വപ്നങ്ങളിലേക്ക് കണ്ണുകൾ തുറക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് ഇറ്റാലിയൻ ഹാസ്യനടനായ റോബർട്ടോ ബെനിഗ്നി. ആദ്യ ലോക ശിശുദിനത്തിൽ ഫ്രാൻസിസ് പാപ്പ അർപ്പിച്ച കുർബാനയ്ക്ക് ശേഷം സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ കൂടിയിരുന്ന കുട്ടികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“എനിക്ക് നിങ്ങളെ ഇവിടെ കാണാം. നിറയെ സ്വപ്‌നങ്ങൾ നിറഞ്ഞ സദസ്. സ്വപ്നങ്ങളുടെ ഒരു കൂട്, ഒരു കൂട്ടം സ്വപ്നം. ഇത് ലോകത്തിലെ ഏറ്റവും സുന്ദരമായ കാര്യമാണ്. പക്ഷേ, ഞാൻ നിങ്ങളോട് ഒരു രഹസ്യം പറയാൻ ആഗ്രഹിക്കുന്നു. എനിക്ക് സ്വപ്നം കാണാനറിയാമെന്ന് നിങ്ങൾ പറഞ്ഞേക്കാം. കണ്ണടച്ച് ഉറങ്ങണം, സ്വപ്നം കാണണം.അങ്ങനെയാണ് പലർക്കും സ്വപ്നം കാണുന്നതിനെക്കുറിച്ചുള്ള ധാരണ. എന്നാൽ ഞാൻ നിങ്ങളോടു പറയുന്നു, സ്വപ്നം കാണാൻ നിങ്ങൾ കണ്ണുകളടയ്ക്കേണ്ടതില്ല. നിങ്ങൾ കണ്ണുകൾ തുറക്കണം, വായിക്കണം, എഴുതണം, കണ്ടുപിടിക്കണം” – റോബർട്ടോ ബെനിഗ്നി പറഞ്ഞു


ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകളും വിശേഷങ്ങളും അറിയുവാൻ മരിയൻ വൈബ്സ് ന്യൂസ് പോർട്ടലിന്റെ ഏറ്റവും പുതിയ വാട്സ്ആപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക….

👇🏻👇🏻👇🏻👇🏻👇🏻👇🏻
https://whatsapp.com/channel/0029VaELOKJId7nMsgAl330m