പ്രേക്ഷിതപ്രവർത്തനങ്ങളിലും സമർപ്പിതർ നൽകുന്ന സേവനത്തെയും പ്രശoസിച്ച് ഫ്രാൻസിസ് പാപ്പ.
ബ്രസീലിലെ സമർപ്പിതർ നടത്തിവരുന്ന സമർപ്പിത കോൺഗ്രസിലേക്കയച്ച സന്ദേശത്തിലാണ് സമർപ്പിതജീവിതത്തിന്റെ പ്രാധാന്യം പാപ്പ എടുത്തുപറഞ്ഞത്.
ഓരോ സമർപ്പിതയുടെയും സമർപ്പിതന്റെയും ജീവിതത്തിൽ സദ്ഫലങ്ങൾ ഉളവാകാനായി ദൈവവിളിയെന്ന ദാനം അനുദിനം സംരക്ഷിക്കപ്പെടുകയും വളർത്തപ്പെടുകയും ചെയ്യേണ്ടതുണ്ടന്ന് പാപ്പ ഓർമ്മപ്പെടുത്തി. ഈയൊരർഥത്തിൽ, അന്ത്യ അത്താഴവേളയിൽ യേശു നൽകിയ “നിങ്ങൾ എന്റെ സ്നേഹത്തിൽ നിലനിൽക്കുവിൻ” (യോഹ. 15, 9) എന്ന കൽപ്പന ബ്രസീലിലെ ഇത്തവണത്തെ സമർപ്പിത കോൺഗ്രസിന്റെ പ്രമേയമായി എടുത്തതിൽ താൻ സന്തോഷിക്കുന്നുവെന്ന് പാപ്പ വ്യക്തമാക്കി. ദൈവവിളി നല്ല രീതിയിൽ ജീവിക്കുന്നതിന്, ദൈവസ്നേഹത്തിൽ നിലനിൽക്കുന്നത് ഏറെ പ്രധാനപ്പെട്ടതാണെന്ന് പാപ്പ ഓർമ്മിപ്പിച്ചു.
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി വാട്സാപ്പ് ഗ്രൂപ്പുകളിലേക്ക് സ്വാഗതം
Follow this link to join our WhatsAppgroup
ക്രൈസ്തവ ലോകത്തെ പുതുപുത്തൻ വാർത്തകൾ അറിയുന്നതിനായി ടെലഗ്രാം ഗ്രൂപ്പിലേക്ക് സ്വാഗതം
Follow this link to join our Telegram group